Latest NewsNewsIndiaEducation

720ല്‍ 720; നീറ്റ് പരീക്ഷയില്‍ ചരിത്രം കുറിച്ച്‌ ഒന്നാം റാങ്കുകാരന്‍

ഒഡിഷയില്‍ നിന്ന് നീറ്റ് പരീക്ഷയില്‍ ഒന്നാമത് എത്തുന്ന ആദ്യത്തെ വിദ്യാര്‍ത്ഥി എന്ന റെക്കോര്‍ഡും ഷൊയ്ബ് അഫ്താബിന് സ്വന്തം.

ജയ്‌പൂർ: അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. എന്നാൽ ഫലം ചരിത്രത്തില്‍ ഇടം നേടിയിരിക്കുകയാണ്. ഒന്നാം റാങ്കുകാരനാണ് നീറ്റ് പരീക്ഷയില്‍ ചരിത്രം കുറിച്ച് വിദ്യാർത്ഥികൾക്ക് മാതൃകയായത്. ഒഡിഷയിലെ റൂര്‍ക്കല സ്വദേശിയായ പതിനെട്ടുകാരനായ ഷൊയ്ബ് അഫ്താബ് ആണ് ഒന്നാം റാങ്ക് കരസ്ഥമാക്കുന്നതിനോടൊപ്പം ചരിത്രത്തിൽ ഇടം നേടിയത്. പ്രവേശന പരീക്ഷയില്‍ ഒന്നാമത് എത്തിയിരിക്കുന്ന ഷൊയ്ബ് അഫ്താബ് എന്ന മിടുക്കന്‍ നേടിയിരിക്കുന്നത് മുഴുവന്‍ മാര്‍ക്കുമാണ്. 720ല്‍ 720 മാര്‍ക്കും കരസ്ഥമാക്കുക എന്നത് നീറ്റ് പരീക്ഷയുടെ ചരിത്രത്തില്‍ തന്നെ ആദ്യത്തെ സംഭവം ആണ്.

Read Also: നീറ്റ് പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിക്കും

കൂടാതെ ഒഡിഷയില്‍ നിന്ന് നീറ്റ് പരീക്ഷയില്‍ ഒന്നാമത് എത്തുന്ന ആദ്യത്തെ വിദ്യാര്‍ത്ഥി എന്ന റെക്കോര്‍ഡും ഷൊയ്ബ് അഫ്താബിന് സ്വന്തം. ഒരിക്കലും 720ല്‍ 720 മാര്‍ക്കും ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നില്ല. പരീക്ഷ മാറ്റി വെച്ചതിനെ തുടര്‍ന്ന് കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നു. എന്നാല്‍ ആ സമയം കൂടുതല്‍ പഠനത്തിനായി നീക്കി വെക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ഷൊയ്ബ് പറയുന്നു. മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം ഒരു കാര്‍ഡിയാക് സര്‍ജന്‍ ആകണം എന്നതാണ് ഷൊയ്ബ് അഫ്താബിന്റെ ആഗ്രഹം. തന്റെ കുടുംബത്തില്‍ ഡോക്ടര്‍മാര്‍ ആരുമില്ല. അതുകൊണ്ട് തന്നെ ഇത്തരത്തിലൊരു വിജയം താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഷൊയ്ബ് പറയുന്നു. പരീക്ഷാ ഫലം പുറത്ത് വരുമ്പോള്‍ ആദ്യത്തെ നൂറിലോ അന്‍പതിലോ ഉണ്ടാകും എന്നാണ് താന്‍ പ്രതീക്ഷിച്ചിരുന്നത്.

shortlink

Post Your Comments


Back to top button