Latest NewsNewsIndia

ലൗ ജിഹാദ് തടയാൻ കേന്ദ്രസർക്കാർ നിയമ നിർമ്മാണം നടത്തണമെന്നാവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത്

ന്യൂഡല്‍ഹി : ലൗ ജിഹാദ് തടയാൻ കേന്ദ്രസർക്കാർ നിയമ നിർമ്മാണം നടത്തണമെന്നാവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് . ഈ ആവശ്യം ഉന്നയിച്ച്  വിഎച്ച്പി നേതാക്കൾ പ്രധാനമന്ത്രിയെ സമീപിക്കുമെന്നും സൂചനയുണ്ട് .

Read Also : യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി ബിജെപിയില്‍ ചേര്‍ന്നു 

ലൗ ജിഹാദ് ഇരകൾ വർദ്ധിച്ച തോതിൽ കൊലപാതകങ്ങളും ആത്മഹത്യയും പീഡനങ്ങളും നേരിടുന്ന സാഹചര്യത്തിലാണ് ശക്തമായ പ്രതിഷേധവുമായി വിഎച്ച്പി രംഗത്ത് വന്നത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നതായി വിശ്വ ഹിന്ദു പരിഷത് കേന്ദ്ര സമിതി ജനറല്‍ സെക്രട്ടറി ഡോ സുരേന്ദ്ര ജയിന്‍ പറഞ്ഞു.

കേരളം മുതല്‍ ജമ്മു കശ്മീര്‍ വരെ വ്യാപിച്ചു കിടക്കുന്ന ഒരു ലോബിയാണ് ഇതിനു പിന്നിലുള്ളത് . മറ്റു വിഭാഗങ്ങളില്‍ പെടുന്ന പെണ്‍കുട്ടികളെ ചതിച്ചും ബ്ലാക്ക്‌മെയില്‍ ചെയ്തും തങ്ങളുടെ വലയില്‍ കുടുക്കുന്നത്  സംസ്കാരമുള്ള സമൂഹത്തിന് ചേർന്ന  നയമല്ല . ഇത് മതതീവ്രവാദ പ്രവര്‍ത്തനം കൂടിയാണ്. വളരെ നിന്ദ്യമായ ഒരു മതംമാറ്റ പരിപാടിയാണ് ഈ ലൗ ജിഹാദ് എന്ന് വിശേഷിപ്പിച്ചത് കേരള ഹൈക്കോടതിയാണെന്നും അദ്ദേഹം പറഞ്ഞു.

ലൗ ജിഹാദിന് പിന്നിലെ സാമ്പത്തിക സ്രോതസ്സുകൾക്ക് പിന്നിൽ പോപ്പുലർ ഫ്രണ്ട് , സിമി, ഐഎസ്ഐ തുടങ്ങിയ സംഘടനകളാണ് . കേരളത്തിലെ ഹാദിയയ്ക്ക് വേണ്ടി വലിയ ഫീസ് വാങ്ങി ഒരു സുപ്രീംകോടതി വക്കീല്‍ ഹാജരായ സംഭവം നമ്മുടെ മുന്നിലുണ്ട്.
. പല കേസുകളിലും ഈ പണിയുടെ പ്രതിഫലമായി തങ്ങള്‍ക്ക് ചില മൗലവിമാര്‍ പണം നല്കിയിരുന്നതായി അറസ്റ്റ് ചെയ്യപ്പെട്ട ജിഹാദികള്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വോട്ടു ബാങ്ക് രാഷ്ട്രീയവും മറ്റു പല സ്ഥാപിത താല്‍പ്പര്യങ്ങളും കാരണം ഇന്ത്യയിലെ മതേതരസംഘം ഈ ജിഹാദികളെ പരസ്യമായി പിന്തുണയ്ക്കുന്ന ഒരു സ്ഥിതിവിശേഷമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button