Latest NewsNewsIndia

ഒരേ മനസുള്ളവര്‍ ജനങ്ങള്‍ക്കായി ഒരുമിച്ച് നില്‍ക്കണം ; കമല്‍ഹാസനെ യുപിഎ സഖ്യത്തിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ്

ചെന്നൈ: കമല്‍ഹാസനെ യുപിഎ സഖ്യത്തിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ്. തമിഴ്‌നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ എസ് അളഗിരിയാണ് നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ഹാസനെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചത്. ഇതോടെ സംസ്ഥാനത്ത് രാഷ്ട്രീയ നീക്കങ്ങള്‍ ചൂടി പിടിക്കുകയാണ്. കമല്‍- രജനീകാന്തുമായി പുതിയ സഖ്യനീക്കക്കള്‍ക്ക് ശ്രമിക്കുന്നതിനിടയിലാണ് കോണ്‍ഗ്രസ് ക്ഷണമെന്നത് ശ്രദ്ധേയമാണ്. നേരത്തെ നടിയും മുന്‍ തമിഴ്‌നാട് കോണ്‍ഗ്രസ് വക്താവുമായ ഖുശ്ബു സുന്ദര്‍ ബിജെപിയിലേക്ക് ചേക്കേറിയിരുന്നു. ഇതിനു പിന്നാലെയാണ് കമല്‍ദാസനെ യുപിഎ സഖ്യത്തിലേക്ക് കോണ്‍ഗ്രസ് ക്ഷണിച്ചിരിക്കുന്നത്.

മതേതര നിലപാടുള്ള കമല്‍ഹാസന് കോണ്‍ഗ്രസിന് ഒപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് കെ എസ് അളഗിരി പറഞ്ഞു. വരുന്ന തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് നിന്ന് മത്സരിച്ച് വിജയിക്കാന്‍ കമല്‍ഹാസന് കഴിയില്ല, ഒരേ മനസുള്ളവര്‍ ജനങ്ങള്‍ക്കായി ഒരുമിച്ച് നില്‍ക്കണമെന്നും യുപിഎയിലേക്ക് ക്ഷണിച്ച് കൊണ്ട് അളഗിരി പറഞ്ഞു.

അതേസമയം കമല്‍ദാസന്റെ പല നിലപാടുകളും ബിജെപിക്കെതിരാണ് എന്നുള്ളതും കോണ്‍ഗ്രസിന് മുന്‍തൂക്കം നല്‍കുന്നുണ്ട്. നേരത്ത താരം ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പറഞ്ഞിരുന്നു. എല്ലാ സീറ്റിലും തന്റെ പാര്‍ട്ടി മത്സരിക്കുമെന്നും താരം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഒറ്റയ്ക്ക് നിന്ന് മത്സരിച്ച് വിജയിക്കാന്‍ കമല്‍ഹാസന് കഴിയില്ലെന്ന നിലപാടാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button