Latest NewsUAENews

വിവാഹ സല്‍ക്കാരങ്ങളും സാമൂഹിക പരിപാടികളും നടത്താന്‍ ദുബായിൽ അനുമതി

ദുബായ്: ദുബായില്‍ വിവാഹ സല്‍ക്കാരങ്ങളും സാമൂഹിക പരിപാടികളും നടത്താന്‍ അനുമതി. ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് സുപ്രീം കമ്മറ്റിയാണ് ഇതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ഈ മാസം 22 മുതലാണ് വിവാഹ സല്‍ക്കാരമുള്‍പ്പെടെയുള്ള പരിപാടികള്‍ നടത്താനുള്ള അനുവാദം നല്‍കിയിരിക്കുന്നത്.

Read also: ശീതീകരിച്ച ഭക്ഷണ പായ്ക്കറ്റിനു മുകളില്‍ കൊറോണ വൈറസിനെ കണ്ടെത്തി: ലോകത്ത് ആദ്യമെന്ന് വെളിപ്പെടുത്തൽ

ഒരു ഹാളില്‍ പരമാവധി 200 പേരെ അനുവദിക്കും. ടെന്റുകളിലും വീടുകളിലും 30 പേര്‍ക്കാണ് അനുമതി നല്‍കിയിട്ടുള്ളത്. ആളുകള്‍ തമ്മില്‍ നാല് മീറ്റര്‍ അകലം പാലിക്കണം. പരിപാടികള്‍ നാലു മണിക്കൂറില്‍ കൂടാന്‍ പാടില്ലെന്നും വയോധികരും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുള്ളവരും പങ്കെടുക്കരുതെന്നും നിർദേശമുണ്ട്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button