Latest NewsIndiaInternational

ഇന്ത്യ-ന്യൂസിലാന്‍ഡ് ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി ഇനിയും ഒരുമിച്ചു പ്രവര്‍ത്തിക്കും : വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ജസീന്ത ആര്‍ഡന് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

നേരത്തെ, ജസീന്തയുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ നീക്കങ്ങള്‍ വലിയ ലോകശ്രദ്ധ നേടിയിരുന്നു

ന്യൂഡല്‍ഹി : ന്യൂസിലാന്‍ഡിന്റെ പ്രധാനമന്ത്രിയായി രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ട ജസീന്ത ആര്‍ഡനെ അഭിനന്ദനങ്ങളറിയിച്ച്‌ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ അവസരത്തില്‍ കഴിഞ്ഞ വര്‍ഷം തമ്മില്‍ നടത്തിയ കൂടിക്കാഴ്ച താന്‍ ഓര്‍ക്കുകയാണെന്നും ഇന്ത്യ-ന്യൂസിലാന്‍ഡ് ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി ഇനിയും ഒരുമിച്ചു പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സെപ്റ്റംബറില്‍ നടക്കാനിരുന്ന പൊതു തെരഞ്ഞെടുപ്പ് കോവിഡിന്റെ പശ്ചാത്തലത്തില്‍ ഒക്ടോബറിലേക്ക് മാറ്റുകയായിരുന്നു. നേരത്തെ, ജസീന്തയുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ നീക്കങ്ങള്‍ വലിയ ലോകശ്രദ്ധ നേടിയിരുന്നു. 5 മില്യണ്‍ ജനസംഖ്യയുള്ള ന്യൂസിലാന്‍ഡില്‍ ഇതുവരെ കോവിഡ് ബാധിച്ച്‌ മരിച്ചത് 25 പേര്‍ മാത്രമാണ്.

read also: പെണ്‍കുട്ടികളുടെ വിവാഹപ്രായം കൂട്ടരുതെന്ന് പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ച് രാഹുല്‍ ഈശ്വര്‍, ‘ഹിന്ദു പ്രത്യുല്‍പാദന നിരക്ക് കുറയുന്നു’

ശനിയാഴ്ച ന്യൂസിലാന്‍ഡില്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ ജസീന്ത ആര്‍ഡന് വന്‍ ഭൂരിപക്ഷമാണ് ലഭിച്ചത്. ജുഡിത്ത് കോളായിരുന്നു ജസീന്തയുടെ എതിരാളി. 87 ശതമാനം വോട്ടുകള്‍ എണ്ണിയതില്‍ 48.9 ശതമാനം വോട്ടുകള്‍ നേടിയാണ് ആര്‍ഡന്റെ സെന്റര്‍-ലെഫ്റ്റ് ലേബര്‍ പാര്‍ട്ടി വിജയിച്ചത്. 120 പാര്‍ലമെന്റ് സീറ്റില്‍ 64 എണ്ണമാണ് ജസീന്ത ആര്‍ഡന്റെ പാര്‍ട്ടി നേടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button