KeralaLatest NewsNews

ഐസിയുവില്‍ കഴിയുന്ന ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയിലേക്ക്

കൊച്ചി: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഓര്‍ത്തോ ഐസിയുവില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യത്തിനായി നാളെ ഹൈക്കോടതിയെ സമീപിക്കും. സ്വര്‍ണക്കളളക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ശിവശങ്കറിന് ഹൈക്കോടതി കഴിഞ്ഞ ദിവസം മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു.

കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത സ്വര്‍ണക്കടത്ത്, ഡോളര്‍ ഇടപാട്, ഈന്തപ്പഴവും മതഗ്രന്ഥം വിതരണം ചെയ്തതിലെ അന്വേഷണം തുടങ്ങിയവ ചൂണ്ടികാണിച്ചും കസ്റ്റംസ് സംഘം ഇന്ന് ആശുപത്രിയില്‍ എത്തി അറസ്റ്റ് രേഖപ്പെടുത്തിയാല്‍ ആരോഗ്യാവസ്ഥ അടക്കം ചൂണ്ടിക്കാണിച്ചുമാകും ഹര്‍ജി നല്‍കുക. എന്നാല്‍ ശിവശങ്കറിന്റെ മൊഴിയെടുത്തതിനു ശേഷം മാത്രമേ അറസ്റ്റ് രേഖപ്പെടുത്താന്‍ നിയമപരമായി കസ്റ്റംസിന് സാധിക്കുകയൊള്ളൂ. അദ്ദേഹം ഇപ്പോള്‍ ഐസിയുവില്‍ ആയതിനാല്‍ തന്നെ അറസ്റ്റ് ഉടനുണ്ടാകുമൊ എന്നത് സംശയമാണ്.

അതേസമയം, ശിവശങ്കറിന്റെ ചികിത്സയ്ക്കായി രൂപീകരിച്ച ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ബോര്‍ഡ് ഇന്ന് യോഗം ചേരും. ഇതിന് ശേഷമാകും തുടര്‍ചികിത്സ സംബന്ധിച്ച തീരുമാനമുണ്ടാകുക. ശിവശങ്കര്‍ ഐസിയുവില്‍ തന്നെ തുടരട്ടെയെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം.

shortlink

Related Articles

Post Your Comments

Related Articles


Back to top button