Latest NewsKeralaNews

പതിനാലാം വയസില്‍ അഭിനയിച്ച മലയാള സിനിമയിലെ ദൃശ്യങ്ങള്‍ പോണ്‍സൈറ്റില്‍; ഡി.ജി.പി ഉള്‍പ്പടെയുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയില്ല; നിര്‍മ്മാതാവിനും സംവിധായകനും എഡിറ്റര്‍ക്കും മാത്രം ലഭ്യമായിരുന്ന വീഡിയോ എങ്ങനെ പബ്ലിക് പ്ലാറ്റ്‌ഫോമില്‍ ലീക്കായി എന്ന ചോദ്യവുമായി നിയമവിദ്യാര്‍ത്ഥിനി

കൊച്ചി: താന്‍ പതിനാലാം വയസില്‍ അഭിനയിച്ച മലയാള സിനിമയിലെ ദൃശ്യങ്ങള്‍ പോണ്‍സൈറ്റില്‍ ഉള്ളതായി കൊച്ചിയിലെ നിയമവിദ്യാര്‍ത്ഥിനി സോന. നിര്‍മ്മാതാവിനും സംവിധായകനും എഡിറ്റര്‍ക്കും മാത്രം ലഭ്യമായിരുന്ന വീഡിയോ എങ്ങനെ പബ്ലിക് പ്ലാറ്റ്‌ഫോമില്‍ ലീക്കായി എന്ന ചോദ്യവുമായാണ് നിയമവിദ്യാര്‍ത്ഥിനി രംഗത്ത്് എത്തിയിരിക്കുന്നത്. ഡി.ജി.പി ഉള്‍പ്പടെയുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്ന് നടിയും വിദ്യാര്‍ത്ഥിനിയുമായ സോന എബ്രഹാം ആരോപിയ്ക്കുന്നു. താന്‍ അഭിനയിച്ച ഫോര്‍ സെയില്‍ എന്ന ചിത്രത്തിലെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പോണ്‍സൈറ്റുകളിലുള്ളത്. എന്നാല്‍ ഇതേ കുറിച്ച് പൊലീസില്‍ പരാതി നല്‍കി അഞ്ച് വര്‍ഷമായിട്ടും നടപടിയുണ്ടായില്ലെന്ന് ഇവര്‍ പറയുന്നു.

Read Also : ദളിത് യുവാവിനെ പ്രണയിച്ചതിന് മകളെ പാറക്കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊന്നു കുഴിച്ചിട്ടു; കൊന്നത് കാമുകനെന്ന് ആരോപിച്ച് ഹാത്രാസ് സംഭവവുമായി താരതമ്യപ്പെടുത്തി വ്യാജ പ്രചാരണം…നാടിനെ ഞെട്ടിച്ച് 18കാരിയുടെ കൊലപാതകം… ആദ്യം പെണ്‍കുട്ടിയ കാണാനില്ലെന്ന് പരാതി പിന്നാലെ പൊലീസ് അന്വേഷണത്തില്‍ പുറത്തുവന്നത് കൊലയുടെ ഭീകരത.. കൊല നടത്തിയത് ആരെന്ന് കണ്ട് നാട്ടുകാര്‍ ഞെട്ടി

മലയാള സിനിമയിലെ സ്ത്രീകൂട്ടായ്മയായ ഡബ്ല്യു.സി.സിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന റെഫ്യൂസ് ദ അബ്യൂസ് എന്ന ക്യാമ്പയിന്റെ ഭാഗമായിട്ടാണ് വെളിപ്പെടുത്തലുമായി സോനയും രംഗത്ത് എത്തിയിരിക്കുന്നത്.

പത്താം ക്ലാസില്‍ പഠിയ്ക്കുമ്പോഴായിരുന്നു ഫോര്‍ സെയില്‍ എന്ന സിനിമയില്‍ സോന അഭിനയിക്കുന്നത്. എന്നായിരുന്നു. സിനിമയുടെ സംവിധായകന്‍ സതീശന്‍ അനന്തപുരിയും നിര്‍മ്മാതാവ് ആന്റോ കടവിലുമായിരുന്നു. സ്വന്തം സഹോദരി നശിപ്പിക്കപ്പെടുന്നത് കണ്ട് മനംനൊന്ത് ആത്മഹത്യ ചെയ്ത ഹീറോയിന്‍ കഥാപാത്രത്തെയാണ് അതില്‍ കാതല്‍ സന്ധ്യ എന്ന നടി അഭിനയിച്ചത്. അതില്‍ അനിയത്തിയുടെ കഥാപാത്രം സോനയായിരുന്നു ചെയ്തത്.

പിന്നീട് പ്ലസ് വണില്‍ പഠിക്കുമ്പോള്‍ ആ സിനിമയ്ക്ക് വേണ്ടി എടുത്ത ദൃശ്യങ്ങള്‍ യു ട്യൂബിലും നിരവധി പോണ്‍ സൈറ്റുകളിലും പല പേരുകളില്‍ പലവിധ തലക്കെട്ടോടെ പ്രചരിക്കാന്‍ തുടങ്ങി. അതോട് കൂടി സുഹൃത്തുക്കള്‍, ബന്ധുക്കള്‍, അദ്ധ്യാപകര്‍ അടക്കം പലരും സംശയത്തിന്റെ കണ്ണുകളോടെയാണ് നോക്കുന്നത്. അതുകൊണ്ട് തന്നെ സിനിമ എന്ന് വാക്ക് കേള്‍ക്കുമ്‌ബോള്‍ എന്റെ വീട്ടുകാര്‍ക്ക് ഇപ്പോള്‍ പേടിയാണ്. എല്ലാ അധിക്ഷേപങ്ങളും നേരിട്ട് ഞാന്‍ ജീവിക്കുകയാണെന്ന് സോന പറയുന്നു. എനിക്ക് ധൈര്യമില്ലായിരുന്നു ഇത്രയും കാലം പറയാന്‍. റഫ്യൂസ് ദ അബ്യൂസ്.. നന്ദി..

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button