KeralaLatest NewsNews

എറണാകുളത്ത് കോവിഡ് ഭേദമായ ശേഷം മടങ്ങിയെത്തിയ പെൺകുട്ടിയെ ഹോസ്റ്റലിൽ നിന്ന് പുറത്താക്കി

കൊച്ചി: എറണാകുളത്ത് കോവിഡ് ചികിത്സയ്ക്കു ശേഷം ഹോസ്റ്റലിലേയ്ക്ക് മടങ്ങിയെത്തിയ പെൺകുട്ടിയെ അധികൃതർ പുറത്താക്കി. കോവിഡ് ചികിത്സയ്ക്ക് ശേഷം മടങ്ങിയെത്തിയ പെൺകുട്ടിയെ എറണാകുളം ഷേണായിസ് റോഡിലെ വനിതാഹോസ്റ്റലിൽ നിന്നാണ് പുറത്താക്കിയത്. പത്തു മിനിറ്റിനുള്ളിൽ ഹോസ്റ്റൽ വിട്ട് ഇറങ്ങണമെന്ന് വാർഡൻ നിർദ്ദേശിച്ചതായി പെൺകുട്ടി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

Read also: ശതാബ്ദി താഷ്ക്കന്റ് ഗ്രൂപ്പിന്റെ, സിപിഎമ്മിന്റെ അല്ല; പരിഹാസവുമായി സിപിഐ

എറണാകുളത്തെ സ്വകാര്യ കമ്പനിയിൽ ആണ് പെൺകുട്ടി ജോലി ചെയ്യുന്നത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് വീട്ടിലേക്ക് പോകാൻ കഴിയാതെ വന്നതോടെ പെൺകുട്ടി പെയ്ഡ് ക്വാറന്റീനിൽ മാറി. പരിശോധനാഫലം നെഗറ്റീവ് ആയതിനു ശേഷം ഏഴു ദിവസത്തെ ക്വാറന്റീനും കഴിഞ്ഞാണ് പെൺകുട്ടി ഹോസ്റ്റലിൽ മടങ്ങിയെത്തിയത്.

എന്നാൽ ഹോം ക്വാറന്റീനിൽ കഴിഞ്ഞില്ല എന്ന് ആരോപിച്ചായിരുന്നു ഹോസ്റ്റൽ അധികൃതരുടെ നടപടി. ഹോസ്റ്റൽ അധികൃതര്‍ക്ക് എതിരെ പെൺകുട്ടി എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചു കുറ്റക്കാർക്കെതിരേ നടപടിയെടുക്കുമെന്ന് എറണാകുളം എസിപി ലാൽജി പറഞ്ഞു.

shortlink

Post Your Comments


Back to top button