Latest NewsNewsInternational

ടാ​ങ്കു​ക​ളും യു​ദ്ധ​വി​മാ​ന​ങ്ങ​ളും വാങ്ങാം; ഇറാനെതിരായ ആയുധ ഉപരോധം അവസാനിച്ചു

ഇ​റാ​ന്‍ സൈ​നി​ക-​അ​ര്‍​ധ​സൈ​നി​ക വി​ഭാ​ഗ​ങ്ങ​ളി​ലെ അം​ഗ​ങ്ങ​ള്‍​ക്കെ​തി​രെ യു.​എ​ന്‍.ഏ​ര്‍​പ്പെ​ടു​ത്തി​യ യാ​ത്ര​വി​ല​ക്കും ഞാ​യ​റാ​ഴ്​​ച നീ​ങ്ങി.

തെ​ഹ്​​റാ​ന്‍: പ​തി​റ്റാ​ണ്ടുകൾക്ക് മുൻപ് ഇ​റാ​നെ​തി​രെ ​ഐക്യരാഷ്‌ട്ര സഭഏ​ര്‍​പ്പെ​ടു​ത്തി​യ ആ​യു​ധ ഉ​പ​രോ​ധം അ​വ​സാ​നി​ച്ചു. ഇനി മുതൽ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്ന്​ ​ടാ​ങ്കു​ക​ളും യു​ദ്ധ​വി​മാ​ന​ങ്ങ​ളും അ​ട​ക്കം വാ​ങ്ങാ​ന്‍ ഇ​റാ​ന്​ സാ​ധി​ക്കും. കൂടാതെ ഇ​റാ​ന്‍ സൈ​നി​ക-​അ​ര്‍​ധ​സൈ​നി​ക വി​ഭാ​ഗ​ങ്ങ​ളി​ലെ അം​ഗ​ങ്ങ​ള്‍​ക്കെ​തി​രെ യു.​എ​ന്‍.ഏ​ര്‍​പ്പെ​ടു​ത്തി​യ യാ​ത്ര​വി​ല​ക്കും ഞാ​യ​റാ​ഴ്​​ച നീ​ങ്ങി.

Read Also: ഗൾഫിൽ വൻതോതിൽ മയക്കുമരുന്ന് പിടിച്ചെടുത്തു : ഒരാളെ അറസ്റ്റ് ചെയ്തു

അതെസമയം അ​മേ​രി​ക്ക​യു​ടെ ശ​ക്ത​മാ​യ എ​തി​ര്‍​പ്പ്​ തു​ട​രു​ന്ന​തി​നി​ടെ​യാ​ണ്​ ഞാ​യ​റാ​ഴ്​​ച (ഒക്‌ടോബർ-18) ഉ​പ​രോ​ധ കാ​ലാ​വ​ധി അ​വ​സാ​നി​പ്പി​ച്ച​ത്. ഉ​പ​രോ​ധം നീ​ട്ടാ​ന്‍ ​യു.​എ​ന്‍ ര​ക്ഷാ​സ​മി​തി​യി​ല്‍ അ​മേ​രി​ക്ക ന​ട​ത്തി​യ ശ്ര​മ​ങ്ങ​ളെ​ല്ലാം പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. വ​ന്‍​ശ​ക്തി രാ​ജ്യ​ങ്ങ​ളു​മാ​യി ഇ​റാ​ന്‍ 2015ല്‍ ​ആ​ണ​വ​ക്ക​രാ​റി​ല്‍ ഒ​പ്പു​വെ​ച്ച​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ആ​യു​ധ ഉ​പ​രോ​ധം നീ​ട്ടു​ന്ന​ത്​ ഒ​ഴി​വാ​യ​ത്. 2010ല്‍ ​ഇ​റാന്റെ ആ​ണ​വാ​യു​ധ വി​ക​സ​ന ശ്ര​മ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ ആ​യു​ധ ഉ​പ​രോ​ധം ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button