News

കോവിഡ് വാക്‌സിൻ നിർമ്മാണത്തിൽ ഇന്ത്യ മുൻപന്തിയിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി : കോവിഡ് വാക്‌സിൻ നിർമ്മാണത്തിൽ രാജ്യം മുൻപന്തിയിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗ്രാന്റ് ചാലഞ്ചസ് വാർഷിക യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിലും വലിയ കുറവാണ് രേഖപ്പെടുത്തുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയിൽ കോവിഡ് വാക്‌സിനുകളുടെ നിർമ്മാണം വേഗത്തിൽ പുരോഗമിക്കുകയാണ്. തദ്ദേശീയമായി വികസിപ്പിക്കുന്ന മൂന്ന് വാക്‌സിനുകളുടെയും നിർമ്മാണം നിർണ്ണായക ഘട്ടത്തിലാണ്. കോവിഡ് വാക്‌സിനുകളുടെ നിർമ്മാണത്തിൽ ഇന്ത്യ മുൻപന്തിയിലാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ശനിയാഴ്ച കോവിഡ് വാക്‌സിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പ്രധാനമന്ത്രി വിലയിരുത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു അദ്ദേഹം വാക്‌സിൻ നിർമ്മാണത്തിൽ ഇന്ത്യ മുൻപന്തിയിലാണെന്ന് വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button