Latest NewsNewsInternational

ചന്ദ്രനിലും സെല്ലുലാര്‍ നെറ്റ്‌വര്‍ക്ക് ഒരുക്കി പ്രമുഖ മൊബൈൽ കമ്പനി

ആര്‍ട്ടിമിസ് പദ്ധതി അനുസരിച്ച്‌ ചന്ദ്രനില്‍ ദീര്‍ഘകാലത്തേക്ക് മനുഷ്യനെ 2024ഓടെ എത്തിക്കാനുള്ള ശ്രമത്തിലാണ് നാസ .ഇതിന്റെ ഭാഗമായി ചന്ദ്രനിലെ ആദ്യ സെല്ലുലാര്‍ നെറ്റ്‌വര്‍ക്ക് സ്ഥാപിക്കാനൊരുങ്ങുകയാണ് നോക്കിയ.

Read Also : സ്ഥാനാര്‍ത്ഥി നാമനിർദ്ദേശ പത്രിക നല്‍കാനെത്തിയത് പോത്തിന്റെ പുറത്ത് കയറി ; വീഡിയോ കാണാം 

ആദ്യ വയര്‍ലെസ് ബ്രോഡ്ബാന്‍ഡ് കമ്മ്യൂണിക്കേഷന്‍ സിസ്റ്റം 2022ഓടെ ബഹിരാകാശത്തില്‍ സ്ഥാപിക്കാന്‍ സാധിക്കുമെന്നും അതിന്റെ നിരീക്ഷണത്തിലാണെന്നും നോക്കിയ വിശദമാക്കുന്നു. ടെക്സാസ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്പേയ്സ് ക്രാഫ്റ്റ് ഡിസൈന്‍ കമ്ബനിയായ ഇന്‍റ്റ്യൂറ്റീവ് മെഷീനെ പങ്കാളിയാക്കിയാണ് ആദ്യ ഉപകരണം ചന്ദ്രനിലേക്ക് എത്തുക്കുന്നതെന്നും നോക്കിയ അറിയിക്കുന്നു. നിലവില്‍ 4 ജി എല്‍റ്റിഇ കമ്മ്യൂണിക്കേഷന്‍ സിസ്റ്റം പിന്നീട് 5ജിയിലേക്ക് മാറ്റുമെന്നും നോക്കിയ അവകാശപ്പെടുന്നു.

രൂക്ഷസാഹചര്യങ്ങളില്‍ പോലും പിടിച്ച്‌ നില്‍ക്കാന്‍ കഴിയുന്ന നിലയിലാവും ലൂണാര്‍ ലാന്‍ഡിംഗ് ലോഞ്ച് ചെയ്യുകയെന്നാണ് നോക്കിയ വ്യക്തമാക്കുന്നത്. വലിപ്പത്തിലും ഭാരത്തിലും പവറിലും ബഹാരാകാശത്തിന് അനുയോജ്യമായ നിലയിലാവും ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button