Latest NewsNewsIndia

ശ്രീലങ്കയുടെ ഇതിഹാസ സ്പിന്നര്‍ മുത്തയ്യ മുരളീധരന്റെ ബയോപിക്കില്‍ നിന്ന് വിജയ് സേതുപതി പിന്മാറിയെന്ന് റിപ്പോർട്ട്

ശ്രീലങ്കയുടെ ഇതിഹാസ സ്പിന്നര്‍ മുത്തയ്യ മുരളീധരന്റെ ബയോപിക്കില്‍ നിന്ന് വിജയ് സേതുപതി പിന്മാറിയെന്ന് റിപ്പോർട്ട്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രഖ്യാപിച്ചതിന് പിന്നാലെ വിജയ് സേതുപതിക്കും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കുമെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ മുത്തയ്യ മുരളീധരൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് താരം പിന്മാറിയതെന്നാണ് സൂചന. അതേസമയം ഇക്കാര്യം അണിയറ പ്രവര്‍ത്തകര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മുത്തയ്യ മുരളീധരൻ തന്റെ ട്വിറ്റർ അക്കൗണ്ടിൽ വാര്‍ത്താകുറിപ്പ് പങ്കുവച്ചിട്ടുണ്ട്.

Read also: വീണ്ടും സംസ്ഥാന വ്യാപക പണിമുടക്കിനൊരുങ്ങി മുത്തൂറ്റ് ജീവനക്കാര്‍

”ചില ആളുകളില്‍ നിന്ന് വിജയ് സേതുപതിക്ക് വളരെയധികം സമ്മര്‍ദ്ദം ഉണ്ടാവുന്നതായി ഞാന്‍ മനസ്സിലാക്കുന്നു. ചിലയാളുകള്‍ക്ക് എന്നോടുള്ള തെറ്റിദ്ധാരണ മൂലം ഒരു നടന്‍ ഇങ്ങനെ കുഴപ്പത്തില്‍ ചാടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഭാവിയില്‍ അദ്ദേഹത്തിന് ഇതുവഴി ഒരു പ്രശ്നം ഉണ്ടാവാനും ഞാന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് അദ്ദേഹത്തോട് ചിത്രത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ ഞാന്‍ ആവശ്യപ്പെടുന്നു” എന്നാണ് വാര്‍ത്താകുറിപ്പില്‍ മുരളീധരന്‍ പറയുന്നത്. വിജയ് സേതുപതി ഈ വാര്‍ത്താകുറിപ്പ് റീട്വീറ്റ് ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button