Latest NewsNewsEntertainment

“ ടാ….നീ ഇപ്പോഴും എന്റെ ചോട്ടുവാണ്” സഹോദരൻ വിവാഹിതനായതിന്റെ സന്തോഷത്തിൽ നവ്യാ നായർ; വൈറൽ ചിത്രങ്ങൾ കാണാം

ഹോട്ടലിൽ കോവിഡ് നിയമങ്ങൾ പാലിച്ചുകൊണ്ട് അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം അടങ്ങിയ ചടങ്ങായിരുന്നു

വൻ ഹിറ്റായി മാറിയ ഇഷ്ടം എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നവ്യാ നായർക്ക് ഒരു നടിയെന്ന നിലയിൽ വലിയ അംഗീകാരങ്ങൾ ലഭിച്ചത് രഞ്ജിത്ത് രചിച്ച് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെയാണ്. ആ ചിത്രത്തിലെ ബാലാമണി എന്ന കഥാപാത്രം നവ്യാ നായർക്ക് നേടിക്കൊടുത്ത പ്രശസ്തി വളരെ വലുതാണ്. അതുകൊണ്ട് രഞ്ജിത്ത് ചേട്ടൻ ഇല്ലായിരുന്നെങ്കിൽ ഇന്ന് പ്രേക്ഷകർ കാണുന്ന നവ്യാനായർ ഉണ്ടാകുമായിരുന്നില്ല എന്ന് നവ്യ തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്.

നവ്യയുടെ സഹോദരൻ രാഹുൽ വിവാഹിതനായി. കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലിൽ കോവിഡ് നിയമങ്ങൾ പാലിച്ചുകൊണ്ട് അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം അടങ്ങിയ ചടങ്ങായിരുന്നു അത്. സ്വാതി ആണ് വധു. സഹോദരന് എല്ലാവിധ ആശംസകളും നേരുന്നു എന്നും സ്വാദിക്കും കണ്ണനും നല്ല ഒരു ജീവിതം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നുവെന്നും നടി നവ്യ പറഞ്ഞു.

ചിത്രങ്ങൾ കാണാം……

 

 

 

 

 

 

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post Your Comments


Back to top button