Latest NewsIndia

റേറ്റിങ് തട്ടിപ്പിൽ റിപ്പബ്ലിക് ടിവി ഇല്ലെന്ന് മഹാരാഷ്ട്ര സർക്കാർ കോടതിയിൽ ; മുംബൈ പോലീസ് കമ്മീഷണർക്കെതിരെ 200 കോടിയുടെ മാനനഷ്ട കേസുമായി അർണാബ് ഗോസ്വാമി

അർണാബ് ഗോസ്വാമിക്കും റിപ്പബ്ലിക് ടിവിക്കുമെതിരെ പോലീസ് കമ്മീഷണർ വ്യാജ ആരോപണമാണ് ഉന്നയിച്ചതെന്ന് വ്യക്തമായിരിക്കുകയാണ്.

മുംബൈ : പോലീസ് കമ്മീഷണർ പരംബീർ സിംഗിന്റെ റിപ്പബ്ലിക് ടിവി വിരുദ്ധ നടപടിയിൽ നാടകീയ വഴിത്തിരിവ്. മുംബൈ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ റിപ്പബ്ലിക് ടിവിയുടെ പേര് ഇല്ലെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ മുംബൈ ഹൈക്കോടതിയില്‍ അറിയിച്ചു. ഇതോടെ അർണാബ് ഗോസ്വാമിക്കും റിപ്പബ്ലിക് ടിവിക്കുമെതിരെ പോലീസ് കമ്മീഷണർ വ്യാജ ആരോപണമാണ് ഉന്നയിച്ചതെന്ന് വ്യക്തമായിരിക്കുകയാണ്.

ഇതേത്തുടര്‍ന്ന് മുംബൈ പൊലീസ് കമ്മീഷണര്‍ പരം ബീര്‍ സിംഗിനെതിരെ 200 കോടിയുടെ മാനനഷ്ട കേസ് ഫയല്‍ ചെയ്യാനൊരുങ്ങുകയാണ് റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി. നിയമ നടപടികളുമായി മുന്നോട്ടുപോകാന്‍ ഫീനിക്‌സ് ലീഗല്‍ എന്ന നിയമ കമ്പനിയെ ചുമതലപ്പെടുത്തിയതായി റിപ്പബ്ലിക് ടിവി പ്രസ്താവനയില്‍ അറിയിച്ചു.

അര്‍ണബിന്റെ പ്രശസ്തിക്ക് കോട്ടം വരുത്തിയതിന് 100 കോടി, റിപ്പബ്ലിക് ടിവി മീഡിയ നെറ്റ് വര്‍ക്കിന്റെ പ്രശസ്തിക്ക് കോട്ടം വരുത്തിയതിന് 100 എന്നിങ്ങനെ 200 കോടി രൂപ നഷ്ട പരിഹാരം ആവശ്യപ്പെട്ടുകൊണ്ടാണ് പരം ബിര്‍ സിംഗിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുന്നത്.സര്‍ക്കാരിന്റെ മൊഴി റിപ്പബ്ലിക് ടിവിയുടെ വലിയ വിജയമാണ്.

ഞങ്ങളുടെ പോരാട്ടത്തിനൊപ്പം നില്‍ക്കുന്ന ഇന്ത്യയിലെ ജനതയോട് നിത്യമായി കടപ്പെട്ടിരിക്കുന്നു. ഞങ്ങളുടെ കൂടെ ശക്തരായി നിലകൊള്ളുന്ന ജനങ്ങള്‍ക്കൊപ്പം സത്യത്തിനായുള്ള പോരാട്ടം റിപ്പബ്ലിക് ടിവി നിര്‍ഭയമായി തുടരും. തിന്മക്കെതിരായ നന്മയുടെ വിജയമാണിതെന്നും പ്രസ്താവനയില്‍ പറയുന്നു.

read also: ‘എന്നെ സഹായിക്കേണ്ട പക്ഷെ ഉപദ്രവിക്കരുത്, ഞാനും മനുഷ്യസ്ത്രീയാണ് ‘ ട്രാൻസ് ജൻഡർ സജ്ന ഷാജിയുടെ ആത്മഹത്യാ ശ്രമത്തിനു മുന്നേയുള്ള കുറിപ്പ്

തുറന്ന കോടതിയില്‍ മഹാരാഷ്ട്ര സര്‍ക്കാരിന്റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ പരംബീര്‍ സിംഗിനെതിരെയും ആവശ്യമെങ്കില്‍ മറ്റുള്ളവര്‍ക്കെതിരെയും സാധ്യമായ നിയമനടപടികള്‍ സ്വീകരിക്കും. ഇവര്‍ക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാനും അര്‍ണബ് നിര്‍ദേശിച്ചു.കേസില്‍ മുംബൈ പൊലീസ് കമ്മീഷണറുടെ ആരോപണങ്ങള്‍ക്ക് വിരുദ്ധമായിരുന്നു മഹാരാഷ്ട്ര സര്‍ക്കാരിന്റെ നിലപാട്.

റിപ്പബ്ലിക് ടിവി ഉള്‍പ്പെടെ മൂന്ന് ചാനലുകള്‍ റേറ്റിങ്ങില്‍ കൃത്രിമം കാണിച്ചെന്നായിരുന്നു കമ്മീഷണറുടെ ആരോപണം. എന്നാല്‍ എഫ്‌ഐആറില്‍ റിപ്പബ്ലിക് ടിവിയുടെ പേര് പരാമര്‍ശിക്കുന്നില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കമ്മീഷണറുടെ ആരോപണങ്ങളോട് മുംബൈ പൊലീസും അകലം പാലിക്കുകയാണ്.

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button