Latest NewsNewsIndia

സ്ത്രീകൾക്ക് എല്ലാത്തരത്തിലുള്ള ബസുകളിൽ യാത്ര ചെയ്യുന്നതിനും 50 ശതമാനം ഇളവ്: പ്രഖ്യാപനവുമായി സർക്കാർ

മുംബൈ: സ്ത്രീകൾക്ക് എല്ലാത്തരത്തിലുള്ള ബസുകളിൽ യാത്ര ചെയ്യുന്നതിനും 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് മഹാരാഷ്ട്ര സർക്കാർ. മഹിളാ സമ്മാൻ യോജന പ്രകാരമാണ് സ്ത്രീകൾക്ക് യാത്രാ ഇളവ് ലഭിക്കുക. മഹാരാഷ്ട്രയിലെ പർഹവിൻ കോർപ്പറേഷന് കീഴിലുള്ള എല്ലാത്തരം ബസ് യാത്രകൾക്കും ഇളവ് ലഭിക്കും.

Read Also: ‘കേരളത്തിൽ ഭൂരിഭാഗം ക്ഷേത്രങ്ങളും സ്ഥാപിച്ചത് നായന്മാരാണ്’: ജി സുകുമാരൻ നായരെ പിന്തുണച്ച് ഗണേശ് കുമാർ എംഎൽഎ

എസ് ടി ബസ് യാത്രയിൽ സ്ത്രീകൾക്ക് 50 ശതമാനം ഇളവ് നൽകുമെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് സംസ്ഥാന ബജറ്റ് സമ്മേളനത്തിൽ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. കർണാടക അതിർത്തി പ്രദേശമായ മറാത്തി സംസാരിക്കുന്ന 865 ഗ്രാമങ്ങൾക്ക് മഹാത്മാ ജ്യോതിറാവു ഫൂലെ ജൻ ആരോഗ്യ യോജനയുടെ ആനുകൂല്യങ്ങൾ നടപ്പാക്കുന്നതിനായുള്ള സർക്കാർ നടപടികൾ ആരംഭിച്ചുവെന്നും ഇതിന്റെ ഇൻഷുറൻസ് തുക 1.5 ലക്ഷം രൂപയിൽ നിന്ന് അഞ്ച് ലക്ഷം രൂപയായി വർദ്ധിപ്പിച്ചുവെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

Read Also: പാസഞ്ചര്‍ വിഭാഗത്തില്‍ എക്കാലത്തെയും ഉയര്‍ന്ന വരുമാനമായ 6,345 കോടി രൂപ നേടി ദക്ഷിണ റെയില്‍വേ

shortlink

Related Articles

Post Your Comments

Related Articles


Back to top button