KeralaLatest NewsNews

സിപിഎം ജീവിയ്ക്കുന്ന രക്തസാക്ഷിയാക്കി മാറ്റിയ പുഷ്പന് നേരാംവണ്ണം സംസാരിയ്ക്കാന്‍ പറ്റുന്നില്ല… ആ പുഷ്പനെകൊണ്ടാണ് ഇന്നലെ സഹോദരന്‍ ശശിയുടെ ബിജെപി പ്രവേശനത്തെ എതിര്‍ത്ത് സംസാരിപ്പിച്ചത്… ഇന്നലെ വരെ പാര്‍ട്ടിയ്ക്ക് വേണ്ടപ്പെട്ടവനായിരുന്നവന്‍ ഇന്ന് നികൃഷ്ടജീവി… ബിജെപി സംസ്ഥാന സെക്രട്ടിയുടെ കുറിപ്പ്

 

കോഴിക്കോട്: സിപിഎം ജീവിയ്ക്കുന്ന രക്തസാക്ഷിയാക്കി മാറ്റിയ പുഷ്പന് നേരാംവണ്ണം സംസാരിയ്ക്കാന്‍ പറ്റുന്നില്ല.ആ പുഷ്പനെകൊണ്ടാണ് ഇന്നലെ സഹോദരന്‍ ശശിയുടെ ബിജെപി പ്രവേശനത്തെ എതിര്‍ത്ത് സംസാരിപ്പിച്ചത്. ഇന്നലെ വരെ പാര്‍ട്ടിയ്ക്ക് വേണ്ടപ്പെട്ടവനായിരുന്നവന്‍ ഇന്ന് നികൃഷ്ടജീവിയായി. പുഷ്പന്റെ സഹോദരന്‍ ശശിയുടെ ബിജെപി പ്രവേശനത്തില്‍ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ബിജെപി സംസ്ഥാനസെക്രട്ടറി അഡ്വ. കെ.പി. പ്രകാശ്ബാബു ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുന്നത്. ഇന്നലെ വരെ സിപിഎമ്മിന് എല്ലാമായിരുന്ന പുഷ്പന്റെ സഹോദരന്‍ ശശി പാര്‍ട്ടി വിട്ടപ്പോള്‍ ചീട്ടുകളിക്കാരന്‍, മദ്യപാനി, പൈസയില്ലെങ്കില്‍ ഭ്രാന്തിളകുന്നവന്‍, കുലംകുത്തി, വര്‍ഗ്ഗ വഞ്ചകന്‍ എന്നിവയൊക്കെയായി മാറണമെന്നത് കമ്യൂണിസ്റ്റ് ശൈലിയാണല്ലോ. പക്ഷെ നല്ലവണ്ണം വാ തുറന്ന് സംസാരിക്കാന്‍ പോലും സാധിക്കാത്ത പ്രിയപ്പെട്ട പുഷ്പനെ കൊണ്ട് എന്തിനീ വേഷം കെട്ടിച്ചതെന്നും പ്രകാശ് ബാബു തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.

Read Also : ‘എത്ര ഭാവനാസമ്പന്നമാണ് ഈ സംഘടന; കൂത്തുപറമ്പ് രക്തസാക്ഷികളെ അനുസ്മരിക്കാന്‍ ചൂണ്ടയിടല്‍ മത്സരം’ – പരിഹാസവുമായി വിഷ്ണുനാഥ്

26 കൊല്ലമായി വെള്ളം നിറച്ച കിടക്കയില്‍ കിടക്കുന്ന പുഷ്പനം മുന്‍നിര്‍ത്തി അഴീക്കോടന്‍ മന്ദിരത്തില്‍ നിന്നുണ്ടാക്കിയ ക്യാപ്സൂള്‍ വിതരണം ചെയ്ത് നിങ്ങള്‍ സ്വയം അപഹാസ്യരാകരുത്. അഞ്ച് സോദരരെ രക്തസാക്ഷിയാക്കി. പുഷ്പനെ ജീവിക്കുന്ന രക്തസാക്ഷിയാക്കി മാറ്റിയ സിപിഎം തന്നെ രക്തസാക്ഷികളുടെ മണ്ഡപത്തിലും വീട്ടിലും നാട്ടിലും കൊലയാളിയാക്കിയ എം.വി. രാഘവനെ വിശുദ്ധനാക്കിയതും ലോകത്തെ ഏറ്റവും ധീരനായ കമ്മൂണിസ്റ്റ്കാരനാക്കിയതും ശശിയേട്ടനെ പോലെയുള്ളവര്‍ ചോദ്യം ചെയ്തു കൊണ്ടേയിരിക്കുന്നതല്ലെയെന്നും അദ്ദേഹം ചോദിച്ചു.

കൊലയാളിയാക്കിയ എം.വി രാഘവന്റെ സ്മരണ വര്‍ഷം തോറം പുതുക്കുന്നതും, രാഘവന്റെ മകന് എല്‍ഡിഎഫ് ടിക്കറ്റ് കൊടുത്ത് അഴീക്കോട് മണ്ഡലത്തില്‍ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ച്, പിന്നീട് കെട്ടിവെച്ച കാശും പിരിച്ചത് സാധാരണക്കാരനായ കമ്യൂണിസ്റ്റ്കാരന്‍ മറക്കണമെന്നാണോ പറയുന്നത്. പാവപ്പെട്ടവന്റെ മക്കള്‍ റോഡില്‍ അടിയും വെടിയും കൊള്ളുമ്പോള്‍ പിണറായി ഉള്‍പ്പടെയുള്ള സിപിഎം ഉന്നത നേതാക്കളില്‍ ബഹുഭൂരിപക്ഷം പേരും എവിടെയാണ് പഠിച്ചത്. പൊതുപ്രവര്‍ത്തനത്തിലും രാഷ്ട്രീയ പ്രവര്‍ത്തനത്തിലും കുടുംബ ജീവിതത്തിലും കമ്യൂണിസ്റ്റുകാര്‍ പുലര്‍ത്തേണ്ട മാര്‍ഗ്ഗരേഖകള്‍ നേതാക്കള്‍ക്ക് ബാധകമല്ലെയെന്നും അദ്ദേഹം ചോദിച്ചു.

 

 

 

shortlink

Post Your Comments


Back to top button