WeirdFunny & Weird

ഒരു ഉപകരണങ്ങളുടെയും സഹായമില്ലാതെ പൈനാപ്പിൾ എളുപ്പത്തിൽ മുറിക്കാം ; വീഡിയോ കാണാം

പൈനാപ്പിൾ തൊലി കളഞ്ഞ് വൃത്തിയാക്കുന്നത് വലിയൊരു പണിയാണ്. എന്നാൽ സോഷ്യൽ മീഡിയിൽ ഇപ്പോൾ എളുപ്പത്തിൽ പൈനാപ്പിൾ മുറിച്ചു കഴിക്കുന്നൊരു വീഡിയോയാണ് വൈറലായിരിക്കുന്നത്.

ഒരു ഉപകരണങ്ങളുടെയും സഹായമില്ലാതെ പൈനാപ്പിൾ മുറിച്ചെടുത്ത കഴിക്കുന്നതാണ് വീഡിയോയിലുള്ളത്. പ്രശസ്ത ​ഗായകൻ ജോൺ നോനിയാണ് അതിവിദ​ഗ്ധമായി പൈനാപ്പിൾ കഷ്ണമാക്കുന്ന വീഡിയോ പങ്കുവച്ചിരിക്കുന്നത്. ജോണും സുഹൃത്തുമാണ് വീഡിയോയിലുള്ളത്. സുഹൃത്തിന്റെ നിർദേശപ്രകാരമാണ് ജോൺ വെറും കൈ കൊണ്ട് പൈനാപ്പിൾ കഷ്ണമാക്കുന്നത്.

പൈനാപ്പിൾ ജോണിയുടെ കയ്യിൽ കൊടുക്കുന്ന സുഹൃത്ത് വെറുംകൈ കൊണ്ട് അതു മുറിച്ചെടുക്കേണ്ടത് എങ്ങനെയെന്നു പറയുകയാണ്. അതിനായി പൈനാപ്പിളിനു മുകളിലെ ഇലഭാ​ഗം നീക്കം ചെയ്ത് കുത്തനെ പിടിച്ച് നിലത്തുവച്ച് ഇടിക്കുന്നു. ശേഷം ഇത് നിലത്തുവച്ച് ഉരുട്ടുന്നു. വീണ്ടും മുമ്പത്തേതു പോലെ വട്ടത്തിൽ തിരിച്ച് നിലത്ത് ഇടിക്കുക. ഇനി പൈനാപ്പിളിന്റെ പുറംതോടിൽ നിന്ന് നലിക്കുമ്പോൾ ചെറിയ കഷ്ണങ്ങളായി കയ്യിൽ വരുന്നതും കാണാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button