Latest NewsKeralaNews

മകന്റെ ജോലിക്കാര്യത്തിനായി മന്ത്രി കടകംപള‌ളി സുരേന്ദ്രൻ പലതവണ കോൺസുലേ‌റ്റിൽ വന്നിരുന്നു; സരിത്തിന്റെ മൊഴി പുറത്ത്

കൊച്ചി : മന്ത്രിമാരായ കെ.ടി ജലീലും കടകംപള‌ളി സുരേന്ദ്രനും പല തവണ കോൺസുലേറ്റിൽ വന്നിട്ടുണ്ടെന്ന് സ്വർണക്കളളക്കടത്ത് കേസിലെ പ്രധാന പ്രതിയായ സരിത് എൻഫോഴ്‌സ്‌മെന്റിന് നൽകിയ മൊഴിയിൽ പറയുന്നു.

മകന്റെെ യുഎഇയിലെ ജോലിക്കാര്യത്തിനാണ് കടകംപളളി സുരേന്ദ്രൻ കോൺസുലേറ്റലെത്തി കോൺസൽ ജനറലിനെ കണ്ടത്. ഖുർ ആനും ഈന്തപ്പഴവും വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾക്ക് വേണ്ടിയാണ് ജലീൽ കോൺസുലേറ്റിലെത്തിയത്. സംഭാവന വാങ്ങുന്നതിന് കാന്തപുരം അബൂബക്കർ മുസലിയാരും മകനും നിരവധി തവണ കോൺസുലേറ്റിലെത്തിയിട്ടുണ്ട്.

Read Also : ‘മാസങ്ങൾക്കു ശേഷം ഇന്നലെ കേരളത്തിൽ വന്നിട്ടും പിണറായി വിലാസം അധോലോക സർക്കാരിനെതിരെ രാഹുൽ ഗാന്ധി ഒരു വാക്ക് പോലും മൊഴിഞ്ഞിട്ടില്ല, ഇപ്പോൾ ആരാണ് ചെങ്ങായിമാരെന്ന് മനസ്സിലായില്ലേ’; സന്ദീപ് ജി വാര്യര്‍

ശിവശങ്കറിന്റെ ശുപാർശയിലാണ് സ്പേസ് പാർക്കിൽ ജോലി കിട്ടിയത്. കളളക്കടത്തിനെപ്പറ്റി കോൺസൽ ജനറലിനോട് ഒരിക്കലും പറഞ്ഞിട്ടില്ല. എന്നാൽ കോൺസൽ ജനറലിന്റെോ പേരിലും തങ്ങൾ കളളക്കടത്തിന് കമ്മീഷൻ കൈപ്പറ്റിയിരുന്നു. രണ്ടുതവണ സ്വർണം വന്നപ്പോൾ അറ്റാഷേയെക്ക് 1500 ഡോളർ വീതം കമ്മീഷൻ നൽകിയിരുന്നുവെന്നും സരിത് മൊഴിയിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button