Latest NewsKeralaNews

‘മാസങ്ങൾക്കു ശേഷം ഇന്നലെ കേരളത്തിൽ വന്നിട്ടും പിണറായി വിലാസം അധോലോക സർക്കാരിനെതിരെ രാഹുൽ ഗാന്ധി ഒരു വാക്ക് പോലും മൊഴിഞ്ഞിട്ടില്ല, ഇപ്പോൾ ആരാണ് ചെങ്ങായിമാരെന്ന് മനസ്സിലായില്ലേ’; സന്ദീപ് ജി വാര്യര്‍

വയനാട് എംപിയായ രാഹുൽ ഗാന്ധി മാസങ്ങൾക്കു ശേഷം കേരളത്തിൽ വന്നിട്ടും ഇന്നലെ ഒരു വാക്ക് പോലും പിണറായി സർക്കാരിനെതിരെ മൊഴിഞ്ഞിട്ടില്ലെന്ന് ബിജെപി വക്താവ് സന്ദീപ് ജി വാര്യര്‍. രാഹുൽ ഗാന്ധി നൽകിയ നിർദ്ദേശ പ്രകാരം രമേശ് ചെന്നിത്തല സ്വർണ്ണക്കളളക്കടത്ത് വിഷയത്തിൽ സമരവും പത്രസമ്മേളനവും എല്ലാം നിർത്തിയിരിക്കുകയാണെന്നും സന്ദീപ് ജി വാര്യര്‍ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിലൂടെ പറയുന്നു.

കുറിപ്പിന്റെ പൂർണരൂപം………………………………………..

ബീഹാറിലെയും ബംഗാളിലെയും സഖ്യകക്ഷിയായ സിപിഎമ്മിൻ്റെ ഏക മുഖ്യമന്ത്രിക്കെതിരെയുള്ള എല്ലാ സമരങ്ങളും പ്രസ്താവനകളും അവസാനിപ്പിക്കാൻ രാഹുൽ ഗാന്ധി നൽകിയ നിർദ്ദേശം രമേശ് ചെന്നിത്തല കൃത്യമായി നടപ്പാക്കിത്തുടങ്ങി. സ്വർണ്ണക്കളളക്കടത്ത് വിഷയത്തിൽ കോൺഗ്രസ് സമരവും പത്രസമ്മേളനവും എല്ലാം നിർത്തിയിരിക്കുന്നു . വയനാട് എംപി കൂടായായ രാഹുൽ ഗാന്ധി മാസങ്ങൾക്കു ശേഷം കേരളത്തിൽ വന്നിട്ടും ഇന്നലെ ഒരു വാക്ക് പോലും പിണറായി വിലാസം അധോലോക സർക്കാരിനെതിരെ മൊഴിഞ്ഞിട്ടില്ല. ഒക്കച്ചങ്ങായിമാർ ആരാണെന്ന് മനസ്സിലായില്ലേ ?

https://www.facebook.com/Sandeepvarierbjp/posts/4570530702988660

 

shortlink

Related Articles

Post Your Comments

Related Articles


Back to top button