COVID 19Latest NewsNewsIndia

ജനങ്ങള്‍ അതീവ ജാഗ്രത പാലിയ്ക്കണം… വൈറസ് ഭീഷണി അവസാനിച്ചിട്ടില്ല… രാജ്യം ഉറ്റുനോക്കി പ്രധാനമന്ത്രിയുടെ അഭിസംബോധന .

 

ന്യൂഡല്‍ഹി : നവരാത്രിയും ദീപാവലിയും ദസറയുമടക്കം നിര്‍ണായക ആഘോഷങ്ങള്‍ വരാനിരിക്കവേ ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡ് പ്രതിരോധത്തില്‍ പലയിടത്തും പലരും വേണ്ടത്ര ജാഗ്രത പാലിക്കാത്ത അവസ്ഥയുണ്ടെന്നും ആഘോഷങ്ങളുടെ നാളുകള്‍ വരാനിരിക്കേ ജനങ്ങള്‍ കര്‍ശനമായി കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

മോദിയുടെ വാക്കുകള്‍

ജനതാകര്‍ഫ്യു മുതല്‍ രാജ്യം കോവിഡിനെതിരായ പോരാട്ടത്തിലാണ്. ഇന്ന് സ്ഥിതി മെച്ചപ്പെടുന്നുണ്ട്. ഉത്സവങ്ങളുടെ കാലത്ത് ജാഗ്രത കൈവിടരുത്. വൈറസ് ഇല്ലാതായിട്ടില്ല എന്ന് ഓര്‍ക്കണം. ഇന്ത്യയിലെ മരണ നിരക്ക് കുറവാണ്. പരിശോധനകളുടെ എണ്ണം തുടക്കം മുതല്‍ കൂട്ടാന്‍ കഴിഞ്ഞു

കൊവിഡ് മുന്നണി പോരാളികളുടെ ശ്രമഫലമായി സ്ഥിതി നിയന്ത്രിക്കാനായി. കൊവിഡ് ഭീഷണി അവസാനിച്ചു എന്ന മട്ടില്‍ പലരും പെരുമാറുന്നു. പലയിടത്ത് നിന്നുമുള്ള ദൃശ്യങ്ങളില്‍ നിന്ന് ഈ ജാഗ്രതക്കുറവ് ദൃശ്യമാണ്. ജാഗ്രതയില്ലാതെ പുറത്തിറങ്ങുന്നവര്‍ മറ്റുള്ളവര്‍ക്ക് ഭീഷണിയാകും.
വിജയം നേടും വരെ ജാഗ്രത തുടരണം. കൊവിഡ് പ്രതിരോധ മരുന്ന് വരുന്നത് വരെ ഈ പോരാട്ടം തുടരണം. മരുന്ന് വരുമ്പോള്‍ ഓരോരുത്തര്‍ക്കും ഇത് എത്തിക്കാനുള്ള നടപടി സ്വീകരിച്ചു കഴിഞ്ഞു. ശത്രുവിനെയും രോഗത്തെയും കുറച്ചു കാണരുത്

ഉത്സവങ്ങളുടേയും ആഘോഷങ്ങളുടേയും സമയമാണിത്. ചെറിയ അശ്രദ്ധ പോലും നേട്ടങ്ങളും സന്തോഷവും ഇല്ലാതാക്കും.അതിനാല്‍ എല്ലാവരും കൊവിഡ് പ്രോട്ടോക്കോള്‍ കൃതൃമായി പാലിക്കണം. പുറത്തിറങ്ങുമ്പോള്‍ അന്യരില്‍ നിന്നും ആറടി അകലം പാലിക്കണം. മാസ്‌ക് ധരിക്കണം. മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും ഇതിനായുള്ള ബോധവത്കരണം നടത്തണം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button