KeralaMollywoodLatest NewsNewsEntertainment

കോഴിയെ ഇറക്കി അമ്മയ്ക്ക് നേരെ പരിഹാസവുമായി ഷമ്മി തിലകന്‍

പരുന്തില്‍ നിന്നും കുഞ്ഞുങ്ങളെ രക്ഷിക്കുന്ന ഒരു കോഴിയുടെ വീഡിയോയാണ് നടന്‍ ഫേസ്ബുക്ക് പേജില്‍

മലയാള സിനിമയിലെ താര സംഘടനയായ അമ്മയ്ക്ക് എതിരെ പരോക്ഷ പരിഹാസവുമായി നടന്‍ ഷമ്മി തിലകന്‍. അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ വിവാദമായിരുന്നു. ഇതില്‍ പ്രതിഷേധിച്ച്‌ നടി പാര്‍വതി തിരുവോത്ത് സംഘടനയില്‍ നിന്നും രാജിവെച്ചിരുന്നു. സംഘടനയില്‍ ഇനി ഒരുമാറ്റമുണ്ടാവില്ലെന്ന് മനസ്സിലായതു കൊണ്ടാണ് രാജി എന്നാണ് പാര്‍വതി വ്യക്തമാക്കിയത്.

 READ  ALSO:വനിത പീറ്ററിന്റെ കരണത്തടിച്ചു, വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടു!! താരദമ്പതിമാർ പുതിയ വിവാദത്തിൽ

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ സംഘടനയെ പരോക്ഷമായി വിമർശിച്ചു ഷമ്മി തിലകൻ രംഗത്ത്. പരുന്തില്‍ നിന്നും കുഞ്ഞുങ്ങളെ രക്ഷിക്കുന്ന ഒരു കോഴിയുടെ വീഡിയോയാണ് നടന്‍ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുന്നത്. ഇതാണെടാ അമ്മ..,ഇതായിരിക്കണമെടാ അമ്മ എന്നാണ് വീഡിയോക്ക് താഴെ നടന്‍ എഴുതിയിരിക്കുന്നത്. അമ്മ സംഘടനക്കെതിരെ വിവിധ ഭാഗങ്ങളില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് ഷമ്മി തിലകന്റെ പോസ്റ്റ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button