Latest NewsNewsIndia

ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ സന്ദർശിച്ച സംസ്ഥാനമെന്ന നേട്ടം സ്വന്തമാക്കി ഉത്തർപ്രദേശ്

ലക്‌നൗ : വിനോദ സഞ്ചാര മേഖലയിൽ പുതിയ നേട്ടം സ്വന്തമാക്കി ഉത്തർപ്രദേശ്. കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ സന്ദർശിച്ച സംസ്ഥാനമെന്ന നേട്ടമാണ് യുപി സ്വന്തമാക്കിയിരിക്കുന്നത്.

ഇന്ത്യൻ ടൂറിസം സ്റ്റാറ്റിസ്റ്റിക് വകുപ്പ് പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. 2019 ൽ ഏറ്റവും കൂടുതൽ ആഭ്യന്തര വിനോദ സഞ്ചാരികളെ ആകർഷിച്ച സംസ്ഥാനം ഉത്തർപ്രദേശ് ആണ്. ഏറ്റവും കൂടുതൽ വിദേശ വിനോദ സഞ്ചാരികളെ ആകർഷിച്ച മൂന്നാമത്തെ സംസ്ഥാനം എന്ന നേട്ടവും ഉത്തർപ്രദേശ് സ്വന്തമാക്കിയിട്ടുണ്ട്. 53.6 കോടി ആഭ്യന്തര വിനോദ സഞ്ചാരികളും, 47 ലക്ഷം വിദേശ വിനോദ സഞ്ചാരികളുമാണ് കഴിഞ്ഞ വർഷം ഉത്തർപ്രദേശിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചത് എന്നാണ് ടൂറിസം സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട കണക്കുകളിൽ പറയുന്നത്.

ഏറ്റവും കൂടുതൽ ആഭ്യന്തര വിനോദ സഞ്ചാരികളെ ആകർഷിച്ച സംസ്ഥാനമെന്ന പദവി വർഷങ്ങളായി നിലനിർത്തിയിരുന്ന തമിഴ്‌നാടിനെ മറികടന്നാണ് ഉത്തർപ്രദേശ് നിർണ്ണായക നേട്ടം സ്വന്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button