Latest NewsNewsEntertainment

പ്രിയതാരം പൃഥിരാജ് സുകുമാരന് കോവിഡ് സ്ഥിതീകരിച്ചു; പ്രാർഥനയോടെ ആരാധകർ

പ്രശസ്ത നടന്‍ പൃഥ്വിരാജ് സുകുമാരന്‍ കോവിഡ് പോസിറ്റീവ്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നു പൃഥ്വിരാജിന്റെ ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.

ഇപ്പോൾ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത നിലയിലാണ്. കോവിഡ് പോസിറ്റീവ് ആയെന്ന വിവരം പൃഥ്വിരാജ് ഫേസ്ബുക് പേജില്‍ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു

സംവിധായകൻ ഡിജോ ജോസ് സംവിധാനം ചെയ്യുന്ന ജനഗണമനയുടെ ആദ്യ ഷെഡ്യൂള്‍ പൃഥ്വിരാജ് പൂര്‍ത്തിയാക്കിയിരുന്നു. ഷൂട്ടിംഗ് കാലയളവില്‍ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ തനിയെയായിരുന്നു പൃഥ്വിരാജ് താമസിച്ചിരുന്നത്. ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി വീട്ടിലേക്കു മടങ്ങാന്‍ നേരം നടത്തിയ ടെസ്റ്റിലാണ് കോവിഡ് പോസിറ്റീവ് എന്ന് തിരിച്ചറിഞ്ഞത്.

shortlink

Post Your Comments


Back to top button