COVID 19Latest NewsIndiaNews

രാജ്യത്ത് കോവിഡ് വാക്‌സിന്റെ ആദ്യം ഡോസ് നല്‍കുന്നവരുടെ ലിസ്റ്റ് തയ്യാറാക്കി കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്സിന്റെ ആദ്യം ഡോസ് നല്‍കുന്നവരുടെ ലിസ്റ്റ് തയ്യാറാക്കി കേന്ദ്രം. ഡോക്ടര്‍മാരും, ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പടെ കൊവിഡ് പ്രതിരോധത്തിന്റെ മുന്നണി പോരാളികള്‍ക്കാകും മുന്‍ഗണനയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ആദ്യഘട്ടം വാക്‌സിന്‍ നല്‍കാനുള്ള മൂന്ന് കോടി ആളുകളുടെ പട്ടികയാണ് തയ്യാറാക്കിയത്.

വാക്സിന്റെ ശേഖരണം, സംഭരണം, വിതരണം അടക്കമുള്ള കാര്യങ്ങള്‍ക്കുള്ള പദ്ധതി തയ്യാറായിക്കഴിഞ്ഞു. ഇതിനായി രൂപീകരിച്ച വിദഗ്ധ സമിതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ആദ്യഘട്ട വാക്സിനേഷനുള്ള രൂപരേഖ തയ്യാറാക്കിയത്.

എല്ലാ പൗരന്മാര്‍ക്കും വാക്സിന്‍ എത്തിക്കാനുള്ള നടപടികള്‍ സജ്ജമാണെന്ന് ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍, കേന്ദ്ര സംസ്ഥാന പൊലീസ് സേന, ഹോം ഗാര്‍ഡ്, സായുധ സേന, മുന്‍സിപ്പല്‍ തൊഴിലാളികള്‍, ആശ വര്‍ക്കര്‍മാര്‍, ശുചീകരണ തൊഴിലാളികള്‍, ഡ്രൈവര്‍മാര്‍ എന്നിവരാണ് മുന്‍ഗണന പട്ടികയില്‍ ഉള്ളത്. വാക്സിന്‍ ലഭ്യമായാല്‍ ജനുവരി മുതല്‍ ജുലായ് വരെയാകും ആദ്യ ഘട്ട വിതരണം നടത്താന്‍ ഉദ്ദേശിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button