KeralaNews

ചൈനയ്ക്ക് ഇനി തോല്‍വിയുടെ നാളുകള്‍ : ഐക്യരാഷ്ട്രസഭ സംഘടന തിരഞ്ഞെടുപ്പില്‍ ചൈനയ്ക്ക് ഇതുവരെ കണ്ടിട്ടില്ലാത്ത ഏറ്റവും വലിയ തിരിച്ചടി

ന്യൂഡല്‍ഹി: ചൈനയ്ക്ക് ഇനി തോല്‍വിയുടെ നാളുകള്‍ . ഐക്യരാഷ്ട്രസഭ സംഘടന തിരഞ്ഞെടുപ്പില്‍ ചൈനയ്ക്ക് ഇതുവരെ കണ്ടിട്ടില്ലാത്ത ഏറ്റവും വലിയ തിരിച്ചടി.
ഐക്യരാഷ്ട്രസഭയുടെ 47 അംഗ മനുഷ്യാവകാശ കൗണ്‍സിലിലേക്ക് നടന്ന തിരഞ്ഞെടുപ്പിലാണേ ചൈനയ്ക്ക് വന്‍ തിരിച്ചടി നേരിട്ടിരിക്കുന്നത്.. തെരഞ്ഞെടുക്കപ്പെട്ട 15 രാജ്യങ്ങളില്‍ ഇത്തവണ ഏറ്റവും കുറവ് വോട്ട് ലഭിച്ചത് ചൈനയ്ക്കാണ്. 139 വോട്ട്. മുന്‍പത്തെക്കാള്‍ 41 എണ്ണം കുറഞ്ഞു. 2016ലെ മനുഷ്യാവകാശ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ 180 വോട്ടായിരുന്നു ചൈനയ്ക്ക് ലഭിച്ചിരുന്നത്. അന്ന് ലഭ്യമായ വോട്ടുകള്‍ അന്താരാഷ്ട്ര സമൂഹം തങ്ങളുടെ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളില്‍ നല്‍കിയ അംഗീകാരമായാണ് ചൈന കണ്ടത്.

Read Also : 45 ദിവസത്തിനുള്ളില്‍ 12 മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തി ഇന്ത്യ … 12 പരീക്ഷണങ്ങളും വന്‍ വിജയം… ഇന്ത്യയെ എങ്ങിനെ നേരിടുമെന്നറിയാതെ പാകിസ്ഥാനും ചൈനയും

ഇത്തവണ എന്നാല്‍ ചൈനയുടെ വിജയത്തില്‍ വലിയ ആഘോഷമൊന്നും ഉണ്ടായില്ല. ചൈനയിലെ വിവിധ വിഭാഗം ജനങ്ങള്‍ക്കെതിരെ ഷി ജിന്‍പിംഗ് സര്‍ക്കാര്‍ നടപ്പാക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ വാര്‍ത്തകള്‍ പുറത്തുവന്നതായിരുന്നു അതിന് കാരണം. 2016 ല്‍ 180 വോട്ടാണ് ചൈനയ്ക്ക് ലഭിച്ചത്. 2009ലും 2013ലും 167 വോട്ട് ആണ് നേടിയത്.

 

ഒക്ടോബര്‍ 14ന് നടന്ന വോട്ടിംഗ് സമയത്ത് ഐക്യരാഷ്ട്ര സഭ അംഗങ്ങളായ 39ഓളം രാജ്യങ്ങള്‍ സിന്‍ജിയാംഗിലും ഹോങ്കോംഗിലും ടിബറ്റിലും നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളില്‍ വലിയ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

അതിര്‍ത്തി രാജ്യങ്ങളെയെല്ലാം എതിര്‍ചേരിയിലാക്കിയ ഷി ജിന്‍പിംഗിന്റെ നയതന്ത്രത്തെ മിക്ക രാജ്യങ്ങളും എതിര്‍ക്കുകയാണ്. ഒരേ സമയം രാജ്യത്തെ വിവിധ അതിര്‍ത്തികളില്‍ ചൈന കൈയേറ്റം നടത്തുകയാണ്. ഇന്ത്യയോട് ലഡാക്കിലും തായ്വാനോടും, ഹോങ്കോംഗിലെ അധികാര ഇടപെടലുകളും ഓസ്ട്രേലിയയും അമേരിക്കയുമായുളള വ്യാപാരയുദ്ധവും ദക്ഷിണ ചൈന കടലില്‍ നിയന്ത്രണം കൊണ്ടുവരാന്‍ ശ്രമിച്ചതും കാനഡയുമായി തര്‍ക്കം നടത്തിയതും ചൈനയോടുളള എതിര്‍പ്പ് വര്‍ദ്ധിപ്പിച്ചു.

ഈ സമയത്താണ് അമേരിക്ക ഏഷ്യയിലെയും യൂറോപ്പിലെയും ചൈനയുടെ തര്‍ക്കരാജ്യങ്ങളുമായി സൗഹൃദം സ്ഥാപിച്ചത്. ഇന്ത്യ, ഓസ്ട്രേലിയ,ജപ്പാന്‍ എന്നീ രാജ്യങ്ങളുമായി അമേരിക്ക നല്ല സൗഹൃദം സ്ഥാപിച്ചിട്ടുണ്ട്. ഓസ്ട്രേലിയയും ജപ്പാനുമൊത്തുളള നാവികസേന അഭ്യാസം തിങ്കളാഴ്ച നടക്കാനിരിക്കുകയുമാണ്. അമേരിക്കന്‍ സൗഹൃദം ചൈനീസ് നയതന്ത്രത്തില്‍ മാറ്റം വരുത്തുമോ എന്ന് കാത്തിരുന്ന് കാണെണ്ട കാര്യമാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button