Latest NewsNewsEntertainment

ചേട്ടന്റെ കുഞ്ഞിന് 10 ലക്ഷത്തിന്റെ അടിപൊളി വെള്ളി തൊട്ടിൽ ; മേഘ്നയ്ക്ക് സർപ്രൈസ് നൽകി ധ്രുവ് സർജ

ജൂലൈയിലാണ് കുടുംബാംഗങ്ങളെയും ആരാധകരയെും ദുഃഖത്തിലാഴ്ത്തി ചിരഞ്ജീവി യാത്രയായത്

സ്നേഹനിധിയായ ഭര്‍ത്താവ് ചിരഞ്ജീവിയുടെ അകാലമരണം നല്‍കിയ വേദനയിലാണെങ്കിലും കുഞ്ഞതിഥിയെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് നടി മേഘ്‌ന രാജും കുടുംബവും. മേഘ്‌നയ്ക്ക് സര്‍പ്രൈസ് ആയി വെള്ളിത്തൊട്ടില്‍ സമ്മാനിച്ചിരിക്കുകയാണ് ചിരഞ്ജീവി സര്‍ജയുടെ അനുജനും നടനുമായ ധ്രുവ സര്‍ജ. ബന്ധുവായ സുരാജ് സര്‍ജയ്‌ക്കൊപ്പമാണ് പത്തു ലക്ഷം വില വരുന്ന തൊട്ടില്‍ വാങ്ങാനായി ധ്രുവ എത്തിയത്.

കുഞ്ഞുവാവക്കായി തൊട്ടില്‍ വാങ്ങിയ ധ്രുവയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. വലിയ ആഘോഷമായാണ് മേഘ്‌നയുടെ സീമന്ത ചടങ്ങുകളും കുടുംബം നടത്തിയത്. ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൻ ശ്രദ്ധ നേടിയിരുന്നു.

അകാലത്തിൽ വിടപറഞ്ഞ ഭര്‍ത്താവ് ചിരഞ്ജീവിയുടെ കട്ടൗട്ട് വെച്ചാണ് ചടങ്ങുകള്‍ നടത്തിയത്. ചടങ്ങിനിടെ എല്ലാ കാര്യങ്ങളും നോക്കി നടത്തിയത് ധ്രുവ ആണ്. ചേട്ടനും അനിയനും എന്നതിനപ്പുറം അടുത്ത സുഹൃത്തുക്കള്‍ കൂടിയായിരുന്നു ചിരുവും ധ്രുവയും, ചിരുവിന്റെ അസാന്നിദ്ധ്യത്തില്‍ മേഘ്‌നയക്ക് ശക്തമായ പിന്തുണ നല്‍കി അനിയൻ ധ്രുവ ഒപ്പമുണ്ട്. ജൂലൈയിലാണ് കുടുംബാംഗങ്ങളെയും ആരാധകരയെും ദുഃഖത്തിലാഴ്ത്തി ചിരഞ്ജീവി യാത്രയായത്.

വർഷങ്ങൾ പ്രണയിച്ച് വിവാഹിതരായ മേഘ്നയ്ക്കും ചിരുവിനും ഇടയിലേക്ക് ഒരു കുഞ്ഞതിഥി എത്തുന്ന സന്തോഷത്തിനിടെ ആയിരുന്നു മരണം നടനെ തട്ടിയെടുത്തത്.

 

 

shortlink

Related Articles

Post Your Comments


Back to top button