News

‘ഏത് സാഹചര്യത്തിലും യാതൊരു മടിയുമില്ലാതെ പ്രവര്‍ത്തിക്കുന്നവരാണ് പൊലീസ് ഉദ്യോഗസ്ഥർ’; ആദരവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി : ദേശീയ പോലീസ് സേനാ ദിനത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് ആദരവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ക്രമസമാധാന പാലനമോ, ദുരന്ത നിവാരണമോ തുടങ്ങി ഏത് സാഹചര്യത്തിലും യാതൊരു മടിയുമില്ലാതെ പ്രവര്‍ത്തിക്കുന്നവരാണ് പൊലീസ് ഉദ്യോഗസ്ഥരെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

”ക്രമസമാധാനപാലനം മുതല്‍ ക്രൂരമായ കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നതുള്‍പ്പെടെയുള്ള ഏത് ജോലിയും മടിയില്ലാതെ ചെയ്യുന്നവരാണ് പൊലീസ് ഉദ്യോഗസ്ഥര്‍. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കും ഇപ്പോള്‍ കൊറോണയ്‌ക്കെതിരായ പോരാട്ടവുമെല്ലാം അവര്‍ മടിയില്ലാതെ ചെയ്യുന്നു. ജനങ്ങളെ സേവിക്കാനുള്ള അവരുടെ സന്നദ്ധതയിലും, ഉത്സാഹത്തിലും ഞങ്ങള്‍ അഭിമാനിക്കുന്നുവെന്നും’’ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ഇന്ത്യയിലുടനീളമുള്ള പൊലീസ് ഉദ്യോഗസ്ഥരോടും അവരുടെ കുടുംബാംഗങ്ങളോടും നന്ദി അറിയിക്കുന്നതിനാണ് ഈ ദിവസം. ജോലി ചെയ്യുന്നതിനിടെ രക്തസാക്ഷിത്വം വരിച്ച എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. അവരുടെ ത്യാഗവും സേവനവും എല്ലാക്കാലത്തും ഓര്‍മ്മിക്കപ്പെടു’മെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഡല്‍ഹി ദേശീയ പൊലീസ് സ്മാരകത്തിലെത്തി പ്രണാമമര്‍പ്പിച്ചിരുന്നു. 1959 ഒക്ടോബര്‍ 21ന് ചൈനീസ് സൈനികരോട് യുദ്ധം ചെയ്യുന്നതിനിടെ ലഡാക്കിലെ ഹോട്ട് സ്പ്രിംഗ്‌സില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന്മാരുടെ സ്മരണയ്ക്കായാണ് ഈ ദിവസം പോലീസ് അനുസ്മരണ ദിനമായി രാജ്യം ആചരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button