KeralaLatest NewsNews

സിസ്റ്റര്‍ അഭയയുടെ മരണം : ഏറ്റവും സുപ്രധാന മൊഴി

തിരുവനന്തപുരം: സിസ്റ്റര്‍ അഭയയെ കൊലപ്പെടുത്തിയതാണെന്ന് സാക്ഷി മൊഴി. കേസ് ആദ്യം അന്വേഷിച്ച സിബിഐ ദില്ലി യൂണിറ്റിലെ ഡിവൈഎസ്പി എ കെ ഓറയാണ് തിരുവനന്തപുരം സിബിഐ കോടതിയില്‍ മൊഴി നല്‍കിയത്. ശാസ്ത്രീയ തെളിവുകളുടെയും സഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് നിഗമനത്തില്‍ എത്തിയതെന്നും മുന്‍ ഡിവൈഎസ്പി മൊഴി നല്‍കി.

Read Also : ആരോഗ്യ വകുപ്പിനെതിരെ കൊലക്കുറ്റം ചുമത്തി കേസ്സ് എടുക്കണം: ആരോഗ്യമന്ത്രി ശൈലജ മാപ്പ് പറയണമെന്നും ബി. ഗോപാലകൃഷ്ണന്‍

അഭയയെ കൊലപ്പെടുത്തിയതാണെങ്കിലും പ്രതികളെ കണ്ടെത്താനാകില്ലെന്ന് കാണിച്ച് എ.കെ.ഓറയാണ് എറണാകുളം സിജെഎം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഈ റിപ്പോര്‍ട്ട് തള്ളിയ കോടതി തുടരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. തുടരന്വേഷണത്തിലാണ് സിബിഐ രണ്ട് വൈദികരെയും ഒരു കന്യാസ്ത്രീയെ അറസ്റ്റ് ചെയ്തതത്. ഒരു വൈദികനെ പിന്നീട് കോടതി ഒഴിവാക്കി. സ്റ്റിസ്റ്റര്‍ സെഫി, ഫാദര്‍ ജോസ് പിതൃക്കയില്‍ എന്നിവരാണ് വിചാരണ നേരിടുന്ന പ്രതികള്‍. കേസന്വേഷണം നടത്തിയ മറ്റ് നാല് ഉദ്യോഗസ്ഥരെ ഈ മാസം 28ന് കോടതി വിസ്തരിക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button