Latest NewsKeralaIndia

സൗദിയിലേക്ക് നയതന്ത്ര പാസ്പോര്‍ട്ട് സംഘടിപ്പിക്കാന്‍ മന്ത്രി കെ ടി ജലീല്‍ ശ്രമിച്ചതും സംശയത്തിന്റെ നിഴലിൽ, പാസ്‌പോര്‍ട്ട് ആവശ്യം കേന്ദ്രം തള്ളിയതിൽ വ്യാപക പ്രതിഷേധം ഉയർന്നതിലും ദുരൂഹത

എന്നാൽ ജലീല്‍ സൗദിയിലേക്ക് പോകേണ്ടതില്ലെന്ന് പറഞ്ഞ് കേന്ദ്രം ആവശ്യം തള്ളി.

തിരുവനന്തപുരം: സൗദിയില്‍ തൊഴിൽ പ്രശ്നം ഉണ്ടായപ്പോള്‍ അതിന്റെ പേരു പറഞ്ഞ് നയതന്ത്ര പാസ്പോര്‍ട്ട് സംഘടിപ്പിക്കാന്‍ കെ ടി ജലീല്‍ ശ്രമിച്ചതും സംശത്തില്‍. തൊഴില്‍ നഷ്ടപ്പെട്ട മലയാളികളെ ചെന്ന് കൂട്ടിക്കൊണ്ടുപോരാന്‍ സൗദിയിലേക്ക് പോകാന്‍ നയതന്ത്ര പാസ്പോര്‍ട്ട് വേണമെന്നാവശ്യപ്പെട്ടാണ് 2016 ല്‍ ജലീല്‍ കേന്ദ്രത്തെ സമീപിച്ചത്. എന്നാൽ ജലീല്‍ സൗദിയിലേക്ക് പോകേണ്ടതില്ലെന്ന് പറഞ്ഞ് കേന്ദ്രം ആവശ്യം തള്ളി.

സൗദി സര്‍ക്കാരുമായി ബന്ധപ്പെട്ടുകൊണ്ട് ചെയ്യേണ്ട കാര്യങ്ങളെല്ലാം കേന്ദ്രസര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ സംസ്ഥാന മന്ത്രിക്ക് യാതൊന്നും ചെയ്യാനില്ലന്നിരിക്കെ ജലീലിന്റെ നീക്കത്തിനു പിന്നില്‍ മറ്റു ചില ലക്ഷ്യങ്ങളായിരുന്നുവോ എന്നാണ് ഇപ്പോൾ ഉയരുന്ന ചോദ്യം . സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് ജലീല്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുമ്പോള്‍ സൗദിയാത്രയുടെ ഉദ്ദേശ്യത്തിലും അന്വേഷണ ഏജന്‍സികള്‍ക്ക് സംശയമുണ്ട്.

അനവസരത്തില്‍ അപേക്ഷിച്ചതിനാലാണ് കെ.ടി ജലീലിന് നയതന്ത്ര പാസ്പോര്‍ട്ട് നിഷേധിച്ചതെന്നും വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് അറിയിക്കുകയും ചെയ്തു. അതിനെതിരെ കേരളത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ത്തിയത്. കോണ്‍ഗ്രസ് നേതാവ് കെ സി വേണു ഗോപാല്‍ പാര്‍ലമെന്റില്‍ പോലും വിഷയം ഉയര്‍ത്തിയിരുന്നു .

read also: മുത്തലാഖ് വിരുദ്ധ പോരാളി സൈറ ബാനു ഇനി വനിതാ കമ്മീഷൻ ഉപാധ്യക്ഷ

അതേസമയം തൊഴില്‍ നഷ്ടപ്പെട്ട സൗദിയില്‍ ഭാരത പൗരന്മാര്‍ക്ക് വേണ്ട കാര്യങ്ങളെല്ലാം കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നുണ്ടായിരുന്നു. മാനുഷിക പരിഗണന മുന്‍നിര്‍ത്തി സൗജന്യ ഭക്ഷണവും താമസവും ചികിത്സയും നല്‍കുമെന്ന് സൗദി സര്‍ക്കാര്‍ ഉറപ്പുനല്‍കി. ജോലി ചെയ്ത സ്ഥാപനങ്ങളിലെ ശമ്പള കുടിശികയും മറ്റാനുകൂല്യങ്ങളും ലഭിക്കാന്‍ സൗദി സര്‍ക്കാര്‍ ഇടപെട്ടു.

ഇതിനായി തൊഴിലാളികള്‍ക്ക് നിയമസഹായം ലഭിക്കാന്‍ ഭാരതം അഭിഭാഷകരെ ഏര്‍പ്പെടുത്തി. കേന്ദ്ര വിദേശകാര്യ സഹമന്ത്രി ജനറല്‍ വി.കെ സിങ് മൂന്നു സൗദിയില്‍ തങ്ങി കാര്യങ്ങള്‍ നിയന്ത്രിക്കുയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button