Latest NewsNewsIndia

മഴക്കെടുതിയിൽ തെലങ്കാന; 70 മരണം

നിലവിൽ മഴക്കെടുതിയിൽ ഇതുവരെ 70 മരണമാണ് റിപ്പോർട്ട് ചെയ്തത്.

ഹൈദരാബാദ്: കടുത്ത മഴ ഭീതിയിൽ തെലങ്കാന. നിലവിൽ മഴക്കെടുതിയിൽ ഇതുവരെ 70 മരണമാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 33ഉം ഹൈദരാബാദ് നഗരത്തിലാണ്. ആയിരക്കണക്കിന് ഏക്കർ കൃഷിയിടങ്ങൾ വെള്ളത്തിനടിയിലാണ്. നദികൾ കരകവിഞ്ഞൊഴുകുകയാണ്.

Read Also: ഹൈദരാബാദ് വെറ്റിനറി ഡോക്ടർ ബലാത്സംഗക്കേസിൽ പൊലീസ് കൊലപ്പെടുത്തിയ പ്രതിയുടെ ഭാര്യ പ്രസവിച്ചു

കനത്ത മഴയെ തുടർന്ന് സൈന്യവും, ദേശീയ, സംസ്ഥാന ദുരന്തനിവാരണ സേനകളും രക്ഷപ്രവർത്തനത്തിനായി രംഗത്തുണ്ട്. സംസ്ഥാനത്തെ എല്ലാ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. 2 ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

shortlink

Post Your Comments


Back to top button