KeralaLatest News

കോഴിക്കോട്ട് യുവതിയെ കാറിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ പൊലീസ് കണ്ടെത്തി

ഇന്ന് വൈകിട്ട് നാലു മണിക്കാണ് യുവതിയുടെ മൃതദേഹം കാണുന്നത്.

കോഴിക്കോട്: കാരശ്ശേരി ചുണ്ടത്തും പൊയിലില്‍ യുവതിയെ കാറിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ പൊലീസ് കണ്ടെത്തി. മരഞ്ചോട്ടി സ്വദേശിയായ ദീപ്തിയാണ് മരണപ്പെട്ടത്. മഞ്ചാടിയിലെ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അധ്യാപികയാണ് മരിച്ച ദീപ്തി. സംഭവത്തില്‍ മുക്കം പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ഇന്ന് വൈകിട്ട് നാലു മണിക്കാണ് യുവതിയുടെ മൃതദേഹം കാണുന്നത്.

വീടിനടുത്തുള്ള റബ്ബര്‍ തോട്ടത്തിനു സമീപത്തുവച്ച്‌ കാറിനുള്ളില്‍ കത്തിയ നിലയിലായിരുന്നു. ആത്മഹത്യാ ശ്രമമാണെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. ദീപ്തിയുടെ സ്വന്തം വാഹനത്തിലാണ് മൃതദേഹം കിടന്നത്. മരഞ്ചാടി യിലെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപികയാണ് ദീപ്തി.

read also: സൗദിയിലേക്ക് നയതന്ത്ര പാസ്പോര്‍ട്ട് സംഘടിപ്പിക്കാന്‍ മന്ത്രി കെ ടി ജലീല്‍ ശ്രമിച്ചതും സംശയത്തിന്റെ നിഴലിൽ, പാസ്‌പോര്‍ട്ട് ആവശ്യം കേന്ദ്രം തള്ളിയതിൽ വ്യാപക പ്രതിഷേധം ഉയർന്നതിലും ദുരൂഹത

മരഞ്ചാട്ടി റബ്ബര്‍ തോട്ടത്തിന് സമീപമാണ് കാര്‍ കണ്ടെത്തിയത്. കാറിന്റെ പല ഭാഗങ്ങളും അധ്യാപികയുടെ ശരീരവും തീ പൊള്ളലേറ്റ നിലയിലാണ്. മുക്കം പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി

shortlink

Related Articles

Post Your Comments

Related Articles


Back to top button