Latest NewsNewsIndia

ലൈവ് ബ്രോഡ്കാസ്റ്റിനിടെ ട്വിറ്ററില്‍ ജമ്മു-കശ്മീരിനെ ചൈനയുടെ ഭാഗമാക്കി : ട്വിറ്ററിന് ശക്തമായ മുന്നറിയിപ്പ് നല്‍കി കേന്ദ്രം

ന്യൂഡല്‍ഹി : ലൈവ് ബ്രോഡ്കാസ്റ്റിനിടെ ട്വിറ്ററില്‍ ജമ്മു-കശ്മീരിനെ ചൈനയുടെ ഭാഗമാക്കി . ട്വിറ്ററിന് ശക്തമായ മുന്നറിയിപ്പ് നല്‍കി കേന്ദ്രം. ജമ്മു-കശ്മീരിനെ ചൈനയുടെ ഭാഗമാക്കിക്കൊണ്ട് ജിയോ ടാഗ് നല്‍കിയ സംഭവത്തിലാണ് ട്വിറ്ററിന് ശക്തമായ മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. ട്വിറ്ററിന്റെ ഭാഗത്ത് നിന്ന് ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും എതിരായ ഏത് നീക്കവും അത് ഭൂപടത്തില്‍ പ്രതിഫലിച്ചാലും അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് ഇന്ത്യ ട്വിറ്ററിനെ അറിയിച്ചു. ഇത്തരം കാര്യങ്ങളും നിയമവിരുദ്ധമാണെന്നും ട്വിറ്ററിന് നല്‍കിയ കത്തിലൂടെയായിരുന്നു ഇന്ത്യ വ്യക്തമാക്കി.

Read Also : ഇത് തീക്കൊള്ളികൊണ്ട് തല ചൊറിയുന്ന നടപടി, കുമ്മനം രാജശേഖരന്റെ ഭാഗം കേള്‍ക്കുകയോ പ്രാഥമികാന്വേഷണം നടത്തുകയോ ചെയ്യാതെ കേസെടുത്തതില്‍ ദുരൂഹതയുണ്ടെന്ന് ശോഭാ സുരേന്ദ്രന്‍

അത്തരം ശ്രമങ്ങള്‍ ട്വിറ്ററിന് അപകീര്‍ത്തികരമാണെന്ന് മാത്രമല്ല. അതിന്റെ നിഷ്പക്ഷതയെ ചോദ്യം ചെയ്യുകയും ചെയ്യുന്നുവെന്നും ഇന്ത്യ അറിയിച്ചു. കേന്ദ്ര സര്‍ക്കാറിന് വേണ്ടി ഇലക്ട്രോണിക്സ്, ഐടി വകുപ്പ് സെക്രട്ടറി അജയ് സോവ്നെയാണ് ട്വിറ്റര്‍ മേധാവി ജാക്ക് ഡോര്‍സിയ്ക്ക് കത്തയച്ചത്. കേന്ദ്ര ഭരണപ്രദേശമായ ലഡാക്കിലെ പ്രധാന മേഖലയായു ലേയുടെ ജിയോ ലൊക്കേഷന്‍ ചൈനയുടെ ഭാഗമായി ട്വിറ്ററില്‍ കാണിച്ചിരുന്നു. ഒരു വീഡിയോയുടെ ലൊക്കേഷന്‍ ടാഗ് നല്‍കിയത് ജമ്മു -കശ്മീര്‍, പീപ്പള്‍സ് റിപ്പബ്ലിക്ക് ഓഫ് ചൈന എന്നായിരുന്നു. ഇതാണ് ഇന്ത്യയെ പ്രകോപിപ്പിച്ചത്.

നിയന്ത്രണ രേഖയില്‍ (എല്‍എസി) ചൈനയുമായുള്ള കടുത്ത സംഘര്‍ഷത്തിനിടയിലാണ് ട്വിറ്ററിനുള്ള സര്‍ക്കാര്‍ മുന്നറിയിപ്പ്. ജൂണ്‍ മാസത്തില്‍ ഗാല്‍വാന്‍ താഴ്വരയിലെ ചൈനക്കാരുടെ കടന്നുകയറ്റം പ്രതിരോധിക്കുന്നതിനിടെ ഉണ്ടായ ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീര മൃത്യു വരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button