Latest NewsNewsOmanGulf

ലഹരി മരുന്നുകൾ ഒമാനിലേക്ക് കടത്താൻ ശ്രമം : വിദേശി പിടിയിൽ

മസ്കറ്റ്: ലഹരി മരുന്നുകൾ ഒമാനിലേക്ക് കടത്താൻ ശ്രമിച്ച വിദേശി പിടിയിൽ.കടലിലൂടെ മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ എന്നിവ കടത്താൻ ശ്രമിച്ച ഏഷ്യൻ വംശജനെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പോലീസ് ട്വീറ്ററിലൂടെ അറിയിച്ചു. മയക്കുമരുന്ന് പ്രതിരോധസേനാ വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു മയക്കുമരുന്ന് വേട്ട. 15 കിലോഗ്രാം ക്രിസ്റ്റൽ മരുന്നും 5,800 കിലോഗ്രാം ഹെറോയിനും കൈവശം വച്ചിരുന്ന ഏഷ്യൻ വംശജൻ ഒരു അന്താരാഷ്ട്ര മയക്കുമരുന്ന് സംഘവുമായി സഹകരിച്ചാണ് ഒമാനിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിച്ചത്. പ്രതിക്കെതിരെ നിയമ നടപടികള്‍ പൂര്‍ത്തീകരിച്ചു വരികയാണെന്നും റോയല്‍ ഒമാന്‍ പൊലീസിന്റെ അറിയിച്ചു.

Also read : സ്‌ഫോടനത്തിൽ ; നാല് പേർക്ക് ദാരുണാന്ത്യം.

 

അതോടൊപ്പം തന്നെ രാജ്യത്ത് മയക്കുമരുന്നിന്റെയും കള്ളക്കടത്തിൻറെയും ഇടപാടുകൾ പ്രതിരോധിക്കുന്നതിന് പൗരന്മാരുടെയും സ്ഥിരതാമസക്കാരുടെയും സഹകരണത്തിന് റോയൽ ഒമാൻ പോലീസ് നന്ദി അറിയിച്ചു. മയക്കുമരുന്ന് കടത്തുകാരെയും കള്ളക്കടത്തുകാരെയും പിടികൂടാൻ സഹായിക്കുന്ന ഏതെങ്കിലും വിവരങ്ങൾ ലഭിച്ചാൽ ഉടൻ തന്നെ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ അല്ലെങ്കിൽ മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരി വസ്തുക്കളെ നേരിടുന്നതിനുള്ള ജനറൽ അഡ്മിനിസ്ട്രേഷന്റെ ഹോട്ട്‌ലൈനിലോ (1444) ബന്ധപ്പെടണമെന്നും അറിയിപ്പിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button