KeralaNattuvarthaLatest NewsNews

ചാനൽ ചര്‍ച്ചയില്‍ പച്ചത്തെറി വിളിച്ച് സിപിഎം നേതാക്കളായ മുസ്തഫയും സജീഷും; ക്യാപ്‌സൂള്‍ കഴിച്ചു ഇവർക്കൊക്കെ സാമാന്യബോധം നഷ്ടമായെന്ന് ശ്രീജിത്ത് പണിക്കര്‍

സ്വന്തം ആളെക്കുറിച്ച് ഒരുവൻ ഫേസ്ബുക്കിൽ കുറിച്ച തെറി ലോകമാകെ എത്തിച്ച നിങ്ങളെ സമ്മതിക്കണം

തിരുവനന്തപുരം; കേരളത്തിലെ തത്സമയ ചാനല്‍ ചര്‍ച്ചകളില്‍ പച്ചത്തെറി വിളമ്ബിയ സിപിഎം നേതാക്കള്‍ക്കെതിരേ വിമര്‍ശനം ശക്തമാകുന്നു. മാതൃഭൂമി ന്യൂസ്, ഏഷ്യാനെറ്റ് ന്യൂസ് എന്നീ ചാനലുകളുടെ രാത്രി ചര്‍ച്ചയിലാണ് സിപിഎം നേതാക്കളായ വി.പി.പി. മുസ്തഫ, എസ്.കെ. സജീഷ് എന്നിവര്‍ തെറി പറഞ്ഞ് രം​ഗത്തെത്തിയത്.

എന്നാൽ മുസ്ലിം ലീഗിന്റെ സൈബര്‍ നേതാവായ പ്രവാസി യാസിര്‍ എടപ്പാളിനെ നാടുകടത്താന്‍ മന്ത്രി ജലീല്‍ ശ്രമിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ടായിരുന്നു ചര്‍ച്ച നടന്നത്

ഇതിനെതിരെ കുറിപ്പുമായി രം​ഗത്തെത്തിയിരിക്കുകയാണ് ശ്രീജിത് പണിക്കർ.

 

കുറിപ്പ് വായിക്കാം…..

 

ന്യായീകരിച്ചു ന്യായീകരിച്ച് ഒരു പ്രസ്ഥാനം എത്രത്തോളം അധഃപതിച്ചെന്നതിന്റെ ദൃഷ്ടാന്തമാണ് ഇന്നലത്തെ ചാനൽ ചർച്ചകൾ. എല്ലാ പ്രായത്തിലുമുള്ള മനുഷ്യർ കാണുന്ന തൽസമയ ചർച്ചകളിൽ ഏതുതരം ഭാഷ ഉപയോഗിക്കണം എന്നുള്ള തിരിച്ചറിവ് ഉണ്ടാകുന്നതിന് ‘സാമാന്യബോധം’ എന്നുപറയും. വെള്ളം തൊടാതെ വിഴുങ്ങിയ ക്യാപ്സൂൾ പുറത്തേക്ക് വമിപ്പിച്ച വക്താക്കൾ വെളിവാക്കിയതും ഇതേ സാമാന്യബോധത്തിന്റെ ന്യൂനതയാണ് തങ്ങളുടെ അടിസ്ഥാന പ്രശ്നമെന്നാണ്.

ഒരാൾ മാത്രം കാട്ടുന്ന വിവരക്കേട് ആയിരുന്നെങ്കിൽ അത് ആ ആളിന്റെ മാത്രം സാമാന്യബോധത്തിന്റെ പ്രശ്നമാണെന്ന് ഞാൻ കരുതിയേനേ. അതിന്റെ പേരിൽ ആ പ്രസ്ഥാനത്തെ കുറ്റപ്പെടുത്തുമായിരുന്നില്ല. എന്നാൽ പല ചാനലുകളിലും അശ്ലീലം പറയുകയും സ്ക്രീൻഷോട്ട് കാണിക്കുകയും ചെയ്യുക വഴി സംഭവം ആസൂത്രിതമായിരുന്നെന്ന ചിന്ത ബലപ്പെടുകയാണ്.

ലോകമെങ്ങുമുള്ള മലയാളികളെ അപമാനിച്ച പ്രസ്ഥാനം മാപ്പുപറയണമെന്നൊക്കെ ഒരു ഭംഗിക്ക് ആവശ്യപ്പെടാം.

 

https://www.facebook.com/panickar.sreejith/posts/3521395311213852

 

എന്നാൽ ഒരു നിമിഷത്തിൽ സംഭവിച്ച കാര്യമല്ല അതെന്നും അതിനു പിന്നിൽ ഒരു ആസൂത്രണം ഉണ്ടായിരുന്നിരിക്കാം എന്നതും പരിഗണിച്ചാൽ മാപ്പുനൽകാൻ കഴിയുന്ന അപരാധമല്ല ആ പ്രസ്ഥാനം ചെയ്തതെന്ന് മനസ്സിലാകും. എന്തായാലും പ്രസ്ഥാനത്തിന്റെ സ്വന്തം ആളെക്കുറിച്ച് ഒരുവൻ ഫേസ്ബുക്കിൽ കുറിച്ച തെറി ലോകമാകെ എത്തിച്ച നിങ്ങളെ സമ്മതിക്കണം. നിങ്ങൾ ഇനിയും തെറി പറയൂ; മലയാളികൾ കാണുന്നുണ്ട്. നിങ്ങൾ പോകും; എല്ലാം ശരിയാകും.

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button