KeralaLatest NewsNews

‘എത്ര സമർഥനായ കുറ്റവാളി ആണെങ്കിലും ഒരു കുറ്റം ചെയ്തു കഴിഞ്ഞാൽ എന്തെങ്കിലും ഒരു തെളിവ് അവശേഷിപ്പിക്കും’; മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിനെ വിമർശിച്ച് പിന്നാക്ക വിഭാഗ വകുപ്പ് മുൻ ഡയറക്ടർ

തിരുവനന്തപുരം : സംസ്ഥാനത്ത് മുന്നാക്ക സംവരണം നടപ്പിലാക്കിയതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിലിട്ട കുറിപ്പിനെ വിമർശിച്ച് പിന്നാക്ക വിഭാഗ വകുപ്പ് മുൻ ഡയറക്ടർ വി ആർ ജോഷി. പോസ്റ്റിലെ “ഒരു വിധ സംവരണത്തിനും അർഹതയില്ലാത്ത പൊതു വിഭാഗത്തിലെ സാമ്പത്തിക പിന്നാക്കം നിൽക്കുന്നവർക്ക് ” എന്ന പരാമർശം വന്‍ വിവാദമാണ് സോഷ്യല്‍മീഡിയയില്‍ ഉയര്‍ത്തിയത്. ഈ പരാമര്‍ശത്തെ തന്നെയാണ് വി ആര്‍ ജോഷിയും ചോദ്യം ചെയ്യുന്നത്.

ജാതിസംവരണം സംബന്ധിച്ചും സാമൂഹ്യനീതിയെക്കുറിച്ചും യാതൊരു വിവരവും ഉള്ളവരല്ല സിപിഐഎമ്മുകാര്‍ എന്നും ചില സവർണ സമുദായക്കാർ എഴുതിക്കൊടുക്കുന്ന കാര്യങ്ങൾ ദൃശ്യമാധ്യമങ്ങളിലും പത്രമാധ്യമങ്ങളിലും ഛർദ്ദിച്ചു വയ്ക്കുക മാത്രമാണ് അവര്‍ ചെയ്യുന്നതെന്നും ജോഷി വിമര്‍ശിക്കുന്നു.

യാതൊരുവിധ സംവരണത്തിലും ഉൾപ്പെടാത്തവർ എന്നായിരിക്കാം മുഖ്യമന്ത്രി ഉദ്ദേശിച്ചത്. അത് എഴുതി കൊടുത്തവർ അറിയാതെയാണെങ്കിലും സത്യം എഴുതിപ്പോയി. എത്ര സമർഥനായ കുറ്റവാളി ആണെങ്കിലും ഒരു കുറ്റം ചെയ്തു കഴിഞ്ഞാൽ എന്തെങ്കിലും ഒരു തെളിവ് അവശേഷിപ്പിക്കും എന്നാണ് ഇതുവരെ കണ്ടിട്ടുള്ളത്. ആ തെളിവ് സ്വയം തിരിച്ചറിഞ്ഞ് ഒരു അർഹതയുമില്ലാത്ത മുന്നോക്ക ജാതിക്കാർക്ക് ഉദ്യോഗ മേഖലയിൽ സംവരണം നൽകാനുള്ള തീരുമാനത്തിൽ നിന്നും മുഖ്യമന്ത്രി പിന്തിരിയണമെന്ന് ജോഷി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button