Latest NewsNewsIndia

സവാള വില നിയന്ത്രിക്കാൻ ഇറക്കുമതി നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി : സവാളയുടെ വില വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ഇറക്കുമതിക്കുള്ള നിയന്ത്രണങ്ങളില്‍ ഡിസംബര്‍ 15 വരെ ഇളവു വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഉള്ളി വില പത്ത് ദിവസമായി ഉയരുന്ന പശ്ചാത്തലത്തിലാണ് വൈകിയാണെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍.കരുതല്‍ ശേഖരത്തില്‍നിന്ന് കൂടുതല്‍ സവാള വിപണിയിലെത്തിച്ച്‌ വില വര്‍ധന നിയന്ത്രിക്കുമെന്ന് കേന്ദ്ര ഉപഭോക്തൃ മന്ത്രാലയമാണ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്.

Read Also : “സ്വവർഗാനുരാഗികളും ദൈവത്തിൻ്റെ മക്കൾ” ; പിന്തുണയുമായി ഫ്രാൻസിസ് മാർപാപ്പ

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വിലവര്‍ധന കടുത്ത ജനരോക്ഷം ഉണ്ടാക്കുമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് അടിയന്തിര ഇടപെടല്‍. ആദ്യപടിയായി സവാളയുടെ ഇറക്കുമതി നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി. ഡിസംബര്‍ 15 വരെയാണ് ഇളവ് പ്രാബല്യത്തില്‍ ഉണ്ടാകുക. ഇന്ത്യയിലേക്കുള്ള സവാള കയറ്റുമതി കൂട്ടാനുള്ള നടപടികള്‍ ഇതിന്റെ ഭാഗമായി വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനുകള്‍ ആരംഭിച്ചു. കരുതല്‍ ശേഖരത്തില്‍ നിന്ന് കൂടുതല്‍ സവാള വിപണിയിലെത്തിച്ച്‌ വില വര്‍ധന നിയന്ത്രിക്കുമെന്നും കേന്ദ്രം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button