KeralaMollywoodLatest NewsNews

ജഗതി ശ്രീകുമാര്‍ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ‘നിര്‍ഭയ’യിൽ ജഗതി ശ്രീകുമാറിന്റെ മകനും

പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സിധിൻ സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ആൽബം

ജഗതി ശ്രീകുമാര്‍ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ സായ് പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന സംഗീത ആല്‍ബം ‘നിര്‍ഭയ’ യുടെ മ്യൂസിക് ലോഞ്ച് സുരേഷ് ഗോപി എം.പി ഓണ്‍ലൈനിലൂടെ നിര്‍വ്വഹിച്ചു. നിര്‍മാതാവും നടനുമായ സുരേഷ് കുമാറും നടി മേനക സുരേഷും ചേര്‍ന്ന് ആല്‍ബത്തിന്റെ ഡി.വി.ഡി ലോഞ്ച് നടത്തി. ഇതിനൊപ്പം സംഗീത സംവിധായകന്‍ സ്റ്റീഫന്‍ ദേവസ്സി വെബ് സൈറ്റ് പ്രകാശനവും നിര്‍വ്വഹിച്ചു.

പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സിധിൻ സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ആൽബം 2012 ഡിസംബര്‍ 16ന് ഡല്‍ഹിയില്‍ അതിക്രൂരമായി കൊല്ലപ്പെട്ട നിര്‍ഭയയോടുള്ള ആദരസൂചകമായാണ് ഒരുക്കിയിരിക്കുന്നത്. ജഗതി ശ്രീകുമാറിന്റെ മകനും ജഗതി ശ്രീകുമാര്‍ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ എം.ഡിയുമായ രാജ് കുമാറും നിര്‍ഭയയില്‍ അഭിനയിച്ചിട്ടുണ്ട്.

ജഗതി ശ്രീകുമാര്‍ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ മൂന്നാമത്തെ പ്രോജക്ടായ നിര്‍ഭയയുടെ എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത് ലിംക ബുക്ക് ഓഫ് റെക്കോര്‍ട്സില്‍ ഇടം നേടിയ, 8 തവണ ദേശീയ പുരസ്ക്കാരം സ്വന്തമാക്കുകയും ചെയ്ത ശ്രീകര്‍ പ്രസാദാണ്. മുന്‍നിര ഛായാഗ്രഹകരില്‍ ഒരാളായ ബിനേന്ദ്ര മേനോനാണ് ക്യാമറ കൈകാര്യം ചെയ്തത്. ഗിരീഷ് നക്കോടിന്റെ വരികള്‍ക്ക് ഈണം നല്‍കിയത് സ്റ്റീഫന്‍ ദേവസിയും ആലപിച്ചിരിക്കുന്നത് ശ്വേതാ മോഹനുമാണ്.

സായ് പ്രൊഡക്ഷന്‍സ് മാനേജിംഗ് ഡയറക്ടര്‍മാരായ സതീഷ് കുമാര്‍, സായ് സുധാ സതീഷ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Related Articles

Post Your Comments


Back to top button