KeralaLatest NewsNews

മന്ത്രി കെ ടി ജലീലിന്റെ ഫോണ്‍ ചോര്‍ത്തി പല സുപ്രധാന വിവരങ്ങളും ലഭിച്ചു… ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ യാസിര്‍ എടപ്പാള്‍… മന്ത്രിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട മലയാളിയെ യുഎഇയില്‍ നിന്ന് നാടുകടത്തി കേരളത്തിലെത്തിക്കാന്‍ കെ.ടി ജലീല്‍ കോണ്‍സുലേറ്റില്‍ സമ്മര്‍ദ്ദം ചെലുത്തി

തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിന്റെ ഫോണ്‍ ചോര്‍ത്തി പല സുപ്രധാന വിവരങ്ങളും ലഭിച്ചു. ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ യാസിര്‍ എടപ്പാള്‍. മീഡിയാ വണ്ണിന്റെ ചാനല്‍ ചര്‍ച്ചയിലായിരുന്നു യാതൊരു പേടിയുമില്ലാതെ തങ്ങളുടെ ഐടി ടീം മന്ത്രിയുടെ ഫോണ്‍ ഹാക്ക് ചെയ്ത് സന്ദേശങ്ങള്‍ ചോര്‍ത്തിയെന്ന് യാസിര്‍ വെളിപ്പെടുത്തിയത്. വോയ്‌സ് ക്ലിപ്പുകള്‍ താന്‍ ലീക്ക് ചെയ്‌തെന്നും യാസിര്‍ ചാനല്‍ചര്‍ച്ചയില്‍ വെളിപ്പെടുത്തി.
ഒന്ന് രണ്ട് മാസങ്ങള്‍ മുന്‍പാണ് ജലീലിന്റെ ഫോണ്‍ ഹാക് ചെയ്തതെന്ന് യാസിര്‍ വെളിപ്പെടുത്തി.

Read Also : സൈബര്‍ ഇടങ്ങളെ പറ്റി പറയാന്‍ എന്ത് ധാര്‍മ്മികതയാണ് സിപിഎമ്മിനുള്ളത് ; ശോഭാ സുരേന്ദ്രന്‍

മന്ത്രിയുടെ വാട്സ് ആപ്പാണ് സെല്‍ ഹാക്ക് ചെയ്തതെന്നും നിയമവിരുദ്ധമായ കാര്യമാണ് ചെയ്തതെന്ന് അറിയാമെന്നും യാസിര്‍ പറയുന്നു. മന്ത്രി കെ.ടി ജലീലിനെതിരെ ആരോപണം ഉന്നയിച്ചുകൊണ്ട് യാസിര്‍ രംഗത്തെത്തിയിരുന്നു. മന്ത്രി തന്റെ അധികാരം ദുര്‍വിനിയോഗം ചെയ്ത് വീട്ടില്‍ റെയ്ഡ് നടത്തിച്ചെന്നും വ്യക്തികളെ ഇല്ലായ്മ ചെയ്യാന്‍ മന്ത്രി കള്ളക്കടത്തുകാരെയും കൊള്ളക്കാരെയും കൂട്ടുപിടിച്ചുവെന്നും യാസിര്‍ ആരോപിച്ചിരുന്നു. മന്ത്രിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട മലയാളിയെ നാടുകടത്തി കേരളത്തിലെത്തിക്കാന്‍ കെ.ടി ജലീല്‍ കോണ്‍സുലേറ്റില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന സ്വപ്നയുടെ മൊഴിക്ക് പിന്നാലെയായിരുന്നു യാസിറിന്റെ ആരോപണം.

മന്ത്രി ജലീലിനെതിരെ പോസ്റ്റിട്ടത് എടപ്പാള്‍ വട്ടംകുളം സ്വദേശി മുണ്ടേങ്കാട്ടില്‍ യാസിര്‍(27) ആയിരുന്നു. ഇതേ യാസിറിനെ യുഎഇയില്‍ നിന്ന് നാടുകടത്താനാണ് നിയമവിരുദ്ധമായി ജലീല്‍ ഇടപെടല്‍ നടത്തിയതെന്നാണ് സൂചന.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button