Latest NewsNewsInternational

മതനിന്ദ ആരോപിച്ച് ചരിത്ര അദ്ധ്യാപകനെ കഴുത്തറുത്ത കൊന്ന സംഭവത്തെ ന്യായീകരിച്ച് ഇസ്ലാമിക പണ്ഡിതന്‍

പാരീസ് : പാരീസില്‍ ചരിത്ര അദ്ധ്യാപകനെ കഴുത്തറുത്ത് കൊന്ന സംഭവം ന്യായീകരിച്ച് ഇസ്ലാമിക പണ്ഡിതന്‍. അദ്ധ്യാപകനെ കൊന്ന കൗമാരക്കാരന്‍ ഗുരുതരമായ ഒരു കുറ്റകൃത്യവും ചെയ്തിട്ടില്ലെന്നാണ് ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ് മുസ്ലീം സ്‌കോളേഴ്‌സിലെ പണ്ഡിതനായ ഷെയ്ഖ് അലി അല്‍ യൂസഫ് പറഞ്ഞു.

ഒരു ടര്‍ക്കിഷ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇസ്ലാമിക പണ്ഡിതൻ ഈക്കാര്യം പറഞ്ഞത്.  ഇസ്ലാമിക കര്‍മ്മശാസ്ത്രത്തിന്റെ വീക്ഷണകോണില്‍ നോക്കിയാല്‍ ഈ കൗമാരക്കാരന്‍ ഗുരുതരമായ ഒരു കുറ്റകൃത്യവും ചെയ്തിട്ടില്ലെന്നും ഇസ്ലാമിക കര്‍മ്മശാസ്ത്രം അനുശാസിക്കുന്ന ശിക്ഷയാണ് അദ്ദേഹം നടപ്പാക്കിയതെന്നും അല്‍ യൂസഫ് പറഞ്ഞു.

പ്രവാചകനെ അപമാനിച്ചതിന് മരണം മാത്രമാണ് ശിക്ഷ. കൗമാരക്കാരന്‍ ചെയ്ത തെറ്റ് അദ്ദേഹം സ്വയം ശിക്ഷ നടപ്പാക്കി എന്നുള്ളതാണ്. ശരിഅത്ത് അനുസരിച്ച് ഇസ്ലാമിക് സ്റ്റേറ്റ് ആണ് ശിക്ഷ നടപ്പാക്കേണ്ടത്. ശരിഅത്ത് നിയമപ്രകാരം ശിക്ഷിക്കപ്പെടേണ്ട കുറ്റം കൗമാരക്കാരന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. മുഹമ്മദ് നബിയോടുള്ള അനാദരവ് കാരണം വളരെ കോപത്തോടെയാകും കൗമാരക്കാരന്‍ കൊലപാതകം നടത്തിയതെന്നും അല്‍ യൂസഫ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button