Latest NewsNewsInternational

കുൽഭൂഷൺ ജാദവിന്റെ വധശിക്ഷ പുനഃപരിശോധിക്കാം; ബില്ലിന് അംഗീകാരം നൽകി പാക്കിസ്ഥാൻ

കുൽഭൂഷന്റെ വധശിക്ഷ പുനഃപരിശോധിക്കണമെന്നും ശിക്ഷ നടപ്പാക്കരുതെന്നും രാജ്യാന്തര കോടതി പാക്കിസ്ഥാനു 2019 ജൂലൈയിൽ നിർദേശം നൽകിയിരുന്നു.

ഇസ്‍ലാമാബാദ്: ചാരവൃത്തി ആരോപിച്ച് മുൻ നാവികസേനാ ഓഫിസറും ഇന്ത്യക്കാരനുമായ കുൽഭൂഷൺ ജാദവിന്റെ (50) വധശിക്ഷ പുനഃപരിശോധിക്കാനുള്ള കരട് ബില്ലിനു പാക്ക് പാർലമെന്ററി സമിതി അംഗീകാരം നൽകി. പാക്ക് പാർലമെന്റിന്റെ നിയമ– നീതിന്യായ സ്റ്റാൻഡിങ് കമ്മിറ്റിയാണു കരട് ബില്ലിനു അംഗീകാരം നൽകിയത്. കുൽഭൂഷന്റെ വധശിക്ഷ പുനഃപരിശോധിക്കണമെന്നും ശിക്ഷ നടപ്പാക്കരുതെന്നും രാജ്യാന്തര കോടതി പാക്കിസ്ഥാനു 2019 ജൂലൈയിൽ നിർദേശം നൽകിയിരുന്നു.

എന്നാൽ പ്രതിപക്ഷത്തിന്റെ വൻ എതിർപ്പിനിടെയാണ് കരട് ബില്ലിനു അംഗീകാരം നൽകിയത്. ‘ഇന്റർനാഷണൽ കോർട്ട് ഓഫ് ജസ്റ്റിസ്(റിവ്യൂ ആന്റ് റീ കൺസിഡറേഷൻ ഓർഡിനൻസ്’ എന്ന കരട് ബില്ലിനാണ് അംഗീകാരം. അതേസമയം ബിൽ അംഗീകരിച്ചില്ലെങ്കിൽ രാജ്യാന്തര നീതിന്യായ കോടതിയുടെ ഉപരോധം നേരിടേണ്ടി വരുമെന്ന ഒറ്റ കാരണത്താലാണ് ബില്ലിനു അംഗീകാരം നൽകാൻ തീരുമാനിച്ചത്.

Read Also: റയിൽവേയുടെ ഭക്ഷണം ഇനി വേണ്ട; ഒഴിയാനാവശ്യപ്പെട്ട് പാർലമെന്റ്

നിലവിൽ ചാരവൃത്തി ആരോപിച്ച് പാക്ക് ജയിലിൽ തുടരുന്ന കുൽഭൂഷൺ ജാദവിനെ തട്ടിക്കൊണ്ടുപോയി, കുറ്റം കെട്ടിച്ചമച്ചുവെന്നാണ് ഇന്ത്യയുടെ വാദം. പാക്കിസ്ഥാനി മുസ്‍ലിം ലീഗ് (നവാസ്)– പിഎംഎൽഎൻ ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളുടെ എതിർപ്പ് ശക്തമായതിനെ തുടർന്നു ഭരണകക്ഷിയായ പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് പാർട്ടി (പിടിഐ) വോട്ടിങ്ങിലേക്കു നീങ്ങാൻ തീരുമാനിക്കുകയായിരുന്നു. എട്ട് അംഗങ്ങൾ ബില്ലിനെ അനുകൂലിച്ചപ്പോൾ 5 അംഗങ്ങൾ എതിർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button