COVID 19KeralaLatest NewsIndiaNews

ആ​ദ്യ ഘ​ട്ട​ത്തി​ല്‍ കോവിഡ് വാക്സിൻ നൽകുന്നത് നാ​ല് വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് ; ആ​ധാ​ര്‍ കാ​ര്‍​ഡു​മാ​യി ബ​ന്ധി​പ്പി​ച്ചു പ്ര​ത്യേ​ക രോ​ഗ പ്ര​തി​രോ​ധ പ​ദ്ധ​തി

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് വാക്സിൻ പൊ​തു ജ​ന​ങ്ങ​ള്‍​ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് ആ​ധാ​ര്‍ കാ​ര്‍​ഡു​മാ​യി ബ​ന്ധി​പ്പി​ച്ചു പ്ര​ത്യേ​ക രോ​ഗ പ്ര​തി​രോ​ധ പ​ദ്ധ​തി​യു​മാ​യി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍. കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ നേ​രി​ട്ടു സം​ഭ​രി​ച്ചാ​യി​രി​ക്കും മ​രു​ന്നു വി​ത​ര​ണം ചെ​യ്യു​ക.

Read Also : ചരിത്രം കുറിച്ച് ഇന്ത്യ ; 35 വര്‍ഷങ്ങള്‍ക്കു ശേഷം ഐ.എല്‍.ഒ ഭരണസമിതി അധ്യക്ഷസ്ഥാനം ഇന്ത്യയ്ക്ക്

മു​ന്‍​ഗ​ണ​ന ക്ര​മ​ത്തി​ല്‍ നാ​ലു വി​ഭാ​ഗ​ങ്ങ​ളാ​യി തി​രി​ച്ചാ​യി​രി​ക്കും കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ന്‍ സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് വി​ത​ര​ണം ചെ​യ്യു​ക. സം​സ്ഥാ​ന​ങ്ങ​ളു​ടെ​യും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ മ​രു​ന്നു വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യു​ള്ള നാ​ലു വി​ഭാ​ഗ​ങ്ങ​ളെ ക​ണ്ടെ​ത്തു​ക. ആ​ദ്യ​ഘ​ട്ട​ത്തി​ലെ നാ​ലു വി​ഭാ​ഗ​ങ്ങ​ള്‍:

• ഡോ​ക്ട​ര്‍​മാ​ര്‍, എം​ബി​ബി​എ​സ് വി​ദ്യാ​ര്‍​ത്ഥി​ക​ള്‍, ന​ഴ്സു​മാ​ര്‍, ആ​ശാ വ​ര്‍​ക്ക​ര്‍​മാ​ര്‍ എ​ന്നി​വ​രു​ള്‍​പ്പെ​ടെ ഒ​രു കോ​ടി ആ​രോ​ഗ്യ വി​ദ​ഗ്ധ​ര്‍.
• മു​നി​സി​പ്പ​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ തൊ​ഴി​ലാ​ളി​ക​ള്‍, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, സാ​യു​ധ സേ​ന എ​ന്നി​വ​രു​ള്‍​പ്പെ​ടെ ര​ണ്ട് കോ​ടി മു​ന്‍​നി​ര ജീ​വ​ന​ക്കാ​ര്‍
• 50 വ​യ​സി​നു മു​ക​ളി​ലു​ള്ള 26 കോ​ടി ആ​ളു​ക​ളാ​ണ് മു​ന്‍​ഗ​ണ​ന​യി​ല്‍ ആ​ദ്യം വ​രു​ന്ന​ത്.
• 50 വ​യ​സി​ന് താ​ഴെ​യു​ള്ള രോ​ഗാ​വ​സ്ഥ​യും പ്ര​ത്യേ​ക പ​രി​ച​ര​ണം ആ​വ​ശ്യ​മു​ള്ള​വ​ര്‍.

വാ​ക്സി​നു​ക​ള്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ നേ​രി​ട്ടു സം​ഭ​രി​ച്ചാ​യി​രി​ക്കും മു​ന്‍​ഗ​ണ​ന ക്ര​മ​ത്തി​ല്‍ വി​ത​ര​ണം ചെ​യ്യു​ക. സം​സ്ഥാ​ന​ങ്ങ​ളേ​യും ജി​ല്ല​ക​ളേ​യും മു​ന്‍​ഗ​ണ​നാ പ​ട്ടി​ക പ്ര​കാ​രം നി​ര്‍​ണ​യി​ച്ച്‌ സൗ​ജ​ന്യ​മാ​യി കേ​ന്ദ്രം നേ​രി​ട്ട് വാ​ക്സി​നു​ക​ള്‍ വി​ത​ര​ണം ചെ​യ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button