COVID 19Latest NewsKeralaNews

യാത്രക്കാരെ തിരികെ എത്തിക്കാന്‍ ഒരുങ്ങി കെഎസ്‌ആര്‍ടിസി; ടിക്കറ്റ് നിരക്കില്‍ വൻ ഇളവുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം : പൊതുഗതാഗത സംവിധാനത്തിലേക്ക് യാത്രക്കാരെ ആകർഷിക്കുന്നതിന്റെ ഭാഗമായി കെ.എസ്.ആര്‍.ടി.സി ബസുകളിലെ നിരക്ക് കുറച്ച്‌ അധികൃതര്‍.

Read Also : സി​ബി​ഐ​ക്കു​ള്ള പ്ര​വ​ര്‍​ത്ത​നാ​നു​മ​തി സർക്കാർ പു​ന​പ​രി​ശോ​ധി​ക്ക​ണമെന്ന് കോ​ടി​യേ​രി ബാലകൃഷ്ണൻ

സംസ്ഥാനത്തിന് പുറത്തേക്കും സംസ്ഥാനത്തിനുള്ളിലും സര്‍വ്വീസ് നടത്തുന്ന എ.സി സര്‍വ്വീസുകളില്‍ യാത്ര നിരക്കില്‍ 30 ശതമാനം ഡിസ്‌ക്കൗണ്ട് അനുവദിച്ചിരിക്കുന്നത്.ടിക്കറ്റ് നിരക്കില്‍ ഇളവനുവദിച്ച്‌ കെ.എസ്.ആര്‍.ടി.സിയുടെ വരുമാനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തിനുള്ളിലും പുറത്തേക്കും സര്‍വ്വീസ് നടത്തുന്ന എ.സി സ്‌കാനിയ/ വോള്‍വോ മള്‍ട്ടി ആക്‌സില്‍ സര്‍വ്വീസുകളില്‍ ടിക്കറ്റു നിരക്കില്‍ ഇളവനുവദിക്കുന്നത്.

കൂടുതല്‍ യാത്രക്കാരെ കെ.എസ്.ആര്‍.ടി.സിയിലേക്ക് ആകര്‍ഷിക്കുന്നതിന് ഇടയാക്കും എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ഇന്നു മുതല്‍ ഈ സര്‍വ്വീസുകളിലെ ടിക്കറ്റ് നിരക്കില്‍ 30 ശതമാനം ഡിസ്‌ക്കൗണ്ട് അനുവദിച്ചത്.
നിലവില്‍ ഡിസ്‌കൗണ്ട് അനുവദിച്ചിരിക്കുന്ന റൂട്ടുകളും ടിക്കറ്റ് നിരക്കും

1. തിരുവനന്തപുരം – സേലം – ബാംഗ്ലൂര്‍ – 1922 രൂ. (സാധാരണ നിരക്ക്) 1349 രൂ. (ഡിസ്‌ക്കൗണ്ട് നിരക്ക്)

2. തിരുവനന്തപുരം – സുല്‍ത്താന്‍ബത്തേരി – ബാംഗ്ലൂര്‍ – 2019 രൂ. (സാധാരണ നിരക്ക്) 1417 രൂ. (ഡിസ്‌ക്കൗണ്ട് നിരക്ക്)

shortlink

Related Articles

Post Your Comments

Related Articles


Back to top button