COVID 19Latest NewsIndiaNews

മരണശേഷം 18 മണിക്കൂര്‍ കഴിഞ്ഞും സ്രവങ്ങള്‍ പരിശോധിച്ചപ്പോള്‍ കൊവിഡ് വൈറസ് സാന്നിദ്ധ്യം ; അമ്പരപ്പിക്കുന്ന പഠന റിപ്പോർട്ട്

കര്‍ണാടകയില്‍ കൊവിഡ് ബാധിച്ച്‌ മരണമടഞ്ഞ 62 വയസുകാരന്റെ ശ്വാസകോശം കട്ടിയേറിയ പന്ത് പോലെ കഠിനമായാണ് കണ്ടതെന്ന് റിപ്പോര്‍ട്ട്. മരണശേഷം 18 മണിക്കൂര്‍ കഴിഞ്ഞും മൂക്കിലെയും തൊണ്ടയിലെയും സ്രവങ്ങള്‍ പരിശോധിച്ചപ്പോള്‍ കൊവിഡ് വൈറസ് സാന്നിദ്ധ്യം കണ്ടെത്തി.

Read Also : അനധികൃത സ്വത്ത് സമ്പാദനം : മുഖ്യമന്ത്രിയുടെ മകനെ ചോദ്യം ചെയ്യാൻ ഒരുങ്ങി എൻഫോഴ്‌സ്‌മെന്റ്

ഓക്സ്ഫോര്‍ഡ് മെഡിക്കല്‍ കോളേജിലെ ഗവേഷകനായ ഡോ.ദിനേശ് റാവുവാണ് ഇക്കാര്യങ്ങള്‍ ഗവേഷണത്തിലൂടെ കണ്ടെത്തിയത്. ധമനികളില്‍ വായു അറകള്‍ രൂപപ്പെട്ടിരുന്നുവെന്നും റാവു കണ്ടെത്തി.

റിപ്പോര്‍ട്ട് പ്രകാരം മൂക്ക്, തൊണ്ട,വായ്, ശ്വാസകോശം,ശ്വസനനാളി എന്നിവിടങ്ങളില്‍ നിന്ന് ഡോ.റാവു അഞ്ച് സാമ്ബിളുകള്‍ ശേഖരിച്ചു. ഇതില്‍ മൂക്കില്‍ നിന്നും തൊണ്ടയില്‍ നിന്നും ശേഖരിച്ച സാമ്ബിളുകള്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനകളില്‍ പോസിറ്റീവായിരുന്നു.

ഇതിനര്‍ത്ഥം കൊവിഡ് രോഗിയുടെ ശരീരം മരണശേഷവും രോഗം പടര്‍ത്താന്‍ കഴിവുളളതാണെന്നാണ്. എന്നാല്‍ തൊലിപ്പുറത്ത് കൊവിഡ് നെഗറ്റീവ് ആയിരുന്നെന്നും കണ്ടെത്തി. ഡോ.റാവു പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button