Latest NewsNewsInternational

ചന്ദ്രനെ കുറിച്ച് പുതിയ കണ്ടുപിടിത്തവുമായി നാസ

ലോസ്ആഞ്ചലസ് : ഒക്ടോബര്‍ 26 തിങ്കളാഴ്ച ചന്ദ്രനെക്കുറിച്ച് അതിശയകരമായ ഒരു പുതിയ കാര്യം അറിയാനാണ് പോകുന്നത്. സോഫിയ അഥവാ സ്ട്രാറ്റോസ്‌ഫെറിക് ഒബ്‌സര്‍വേറ്ററി ഫോര്‍ ഇന്‍ഫ്രാറെഡ് ആസ്‌ട്രോണമി ( SOFIA ) ആണ് ഈ പുത്തന്‍ കണ്ടെത്തലിന് പിന്നില്‍.

ലോകത്തെ ഏറ്റവും വലിയ എയര്‍ബോണ്‍ ഒബ്‌സര്‍വേറ്ററിയായ സോഫിയ പ്രകൃതി പ്രതിഭാസങ്ങളെ നിരീക്ഷിക്കുക എന്ന ദൗത്യത്തോടെ ഭൂമിയുടെ അന്തരീക്ഷത്തിലൂടെ ( Upper atmosphere ) ഭ്രമണം ചെയ്തുകൊണ്ടിരിക്കുകയാണ്. ശരിക്കും ഒരു ബോയിംഗ് 747 SP ജെറ്റാണ് സോഫിയ. എന്നാല്‍ 106 ഇഞ്ച് വ്യാസത്തിലുള്ള ടെലിസ്‌കോപ്പ് ഘടിപ്പിക്കാന്‍ കഴിയുന്ന തരത്തില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട് സോഫിയയ്ക്ക്. നാസയുടെയും ജര്‍മന്‍ എയറോസ്‌പേസ് സെന്ററിന്റെയും സംയുക്ത പദ്ധതിയാണ് സോഫിയ. തിങ്കളാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 12 മണിക്ക് മീഡിയ ടെലികോണ്‍ഫറന്‍സിലൂടെയാണ് പ്രഖ്യാപനം. ടെലികോണ്‍ഫെറന്‍സിന്റെ ഓഡിയോ നാസ തങ്ങളുടെ വെബ്‌സൈറ്റിലൂടെ ലൈവ് സ്ട്രീമിംഗും നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button