COVID 19Latest NewsNewsSaudi ArabiaGulf

കോവിഡ് : ഗൾഫിൽ ചികിത്സയിലായിരുന്ന ഒരു പ്രവാസി മലയാളി കൂടി മരിച്ചു

റിയാദ് : ഒരു പ്രവാസി മലയാളി കൂടി സൗദിയിൽ കോവിഡ് ബാധിച്ച് മരിച്ചു. ജിസാന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന അല്‍ഹസ്മി സൂപര്‍ മാര്‍ക്കറ്റില്‍ പര്‍ച്ചേസിങ് മാനേജര്‍ ആയിരുന്ന മലപ്പുറം വെന്നിയൂര്‍, കരുമ്പില്‍ സ്വദേശി കാട്ടിക്കുളങ്ങര റഫീഖ് (47) ആണ് മരിച്ചത്. ജിദ്ദ കിങ് അബ്ദുല്ല മെഡിക്കല്‍ സിറ്റി ആശുപത്രിയില്‍ വ്യാഴാഴ്ചയായിരുന്നു മരണം സംഭവിച്ചത്.

Also read : വാ​ക്സി​ന്‍ ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ല്‍; പ്രഖ്യാപനവുമായി ഡോ​ണ​ള്‍​ഡ് ട്രം​പ്

കോവിഡ് സ്ഥിരീകരിച്ചതോടെ 25ദിവസത്തോളമായി ചികിത്സയിലായിരുന്നു. 12 വര്‍ഷത്തോളമായി പ്രവാസിയാണ്. പിതാവ്: അബ്ദുറഹിമാന്‍, മാതാവ്: ഫാത്വിമ, ഭാര്യ: റഷീദ, മക്കള്‍: റഷാദ്, റാഷിഖ്, റജീഅ, റൈഫ..

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button