Latest NewsKeralaNews

പീ​ഡ​ന​ത്തി​നി​ര​യാ​യ 17കാ​രി​ ആത്മഹത്യക്ക് ശ്രമിച്ചു : സംഭവം ഇടുക്കിയിൽ

ഇ​ടു​ക്കി: പീ​ഡ​ന​ത്തി​നി​ര​യാ​യ 17കാ​രി​ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇടുക്കിയിൽ വ്യാ​ഴാ​ഴ്ച വൈ​കി​ട്ടാ​യിരുന്നു സംഭവം. 65 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റ പെ​ണ്‍​കു​ട്ടി​യെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചികിത്സയിലാണ്. പെണ്‍കുട്ടി അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. കേസില്‍ പ്രതിയായ അയല്‍വാസിയായ യുവാവ് ഒളിവിലാണ്.

Also read : ലോക്ഡൗണ്‍ സമയത്ത് അടച്ചുപൂട്ടിയ കോളേജുകള്‍ നവംബറില്‍ തുറക്കുന്നു…. തുറക്കുന്നത് പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള കോളേജുകള്‍

പീഡനത്തില്‍ മനംനൊന്താണ് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. . യുവാവിനെതിരെ പീഡനത്തിന് കട്ടപ്പന പൊലീസില്‍ പെണ്‍കുട്ടിയുടെ കുടുബം പരാതി നല്‍കിയിരുന്നു. യുവാവിനെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുമെന്നും കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കൂടുതല്‍ നടപടികളിലേക്ക് കടക്കുമെന്നും ഡിവൈഎസ്പി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button