Latest NewsNewsBusiness

ഓഹരി വിപണി : ഇന്ന് തുടങ്ങിയത് നേട്ടത്തിൽ

മുംബൈ : വ്യാപാര ആഴ്ചയിലെ അവസാന ദിനം ഓഹരി വിപണി തുടങ്ങിയത് നേട്ടത്തിൽ. സെന്‍സെക്‌സ് 162 പോയിന്റ് ഉയർന്നു 40,720ലും നിഫ്റ്റി 52 പോയിന്റ് ഉയര്‍ന്ന് 11,949ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 711 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 197 ഓഹരികള്‍ നഷ്ടത്തിലുമായപ്പോൾ . 30 ഓഹരികള്‍ക്ക് മാറ്റമില്ല.

Also read : സംസ്ഥാനത്തെ സ്വർണ വില : തുടർച്ചയായ രണ്ടു ദിവസത്തെ വർദ്ധനവിന് ശേഷം ഇന്ന് കുറഞ്ഞു

എച്ച്ഡിഎഫ്‌സി ബാങ്ക്, ഇന്‍ഡസിന്റ് ബാങ്ക്, എസ്ബിഐ, മാരുതി സുസുകി, ഭാരതി എയര്‍ടെല്‍, ടിസിഎസ്, പവര്‍ഗ്രിഡ് കോര്‍പ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടൈറ്റാന്‍, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍, ഐസിഐസിഐ ബാങ്ക്, ഏഷ്യന്‍ പെയന്റ്‌സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലേക്കുയർന്നപ്പോൾ . ബജാജ് ഓട്ടോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലേക്ക് വീണു.

ടെക് മഹീന്ദ്ര, നെസ് ലെ, യെസ് ബാങ്ക് തുടങ്ങി 38 കമ്പനികൾ സെപ്റ്റംബര്‍ പാദത്തിലെ പ്രവര്‍ത്തനഫലം വെള്ളിയാഴ്ച്ചയാണ് പുറത്തുവിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button