Latest NewsNewsInternational

ചൈനയ്‌ക്കെതിരെ നീക്കവുമായി അമേരിക്ക; ശ്രീലങ്കയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ പോംപിയോ

ചൈനയ്‌ക്കെതിരെ ഇന്ത്യയുമൊത്തുള്ള നീക്കത്തിന് ശ്രീലങ്ക തടസ്സമാകാതിരിക്കുക എന്നതാണ് പ്രതിരോധരംഗത്ത് അമേരിക്കയുടെ മറ്റൊരു സുപ്രധാന നീക്കം.

വാഷിംഗ്ടണ്‍: ചൈനാ ബന്ധത്തിൽ ശ്രീലങ്കയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ അമേരിക്ക. ശ്രീലങ്കയുടെ ചൈനാ നയത്തില്‍ കാതലായ മാറ്റം വരുത്താനാണ് പോംപിയോയുടെ സന്ദര്‍ശനത്തില്‍ സൂചന നൽകുന്നത്. ചൈനയുമായി വന്‍ സാമ്ബത്തിക കെട്ടുപാടുകളുള്ള ശ്രീലങ്കയെക്കൊണ്ട് മുന്‍ഗണനാക്രമം നിശ്ചയിപ്പിക്കാനാണ് അമേരിക്കയുടെ തന്ത്രം.

Read Also: വാ​ക്സി​ന്‍ ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ല്‍; പ്രഖ്യാപനവുമായി ഡോ​ണ​ള്‍​ഡ് ട്രം​പ്

അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയുടെ ഏഷ്യന്‍ മേഖലാ സന്ദര്‍ശനം ഈ മാസം (ഒക്‌ടോബർ) അവസാനം നടക്കുകയാണ്. ഇന്ത്യയിലെ ദ്വിതല മന്ത്രിതല ചര്‍ച്ചകള്‍ക്ക് ശേഷമാണ് പോംപിയോ ശ്രീലങ്കയിലേക്ക് പോകുന്നത്. അതിനൊപ്പം ബംഗ്ലാദേശിലും പോംപിയോ സന്ദര്‍ശനം നടത്തും. ശ്രീലങ്കയുമായി സാമ്പത്തിക വാണിജ്യ രംഗത്ത് കൂടുതല്‍ സഹകരണം ഉറപ്പിക്കുന്നതിലൂടെ പെസഫിക്കിലേക്കുള്ള അമേരിക്കയുടെ വ്യാപനത്തില്‍ ഇന്ത്യന്‍ മഹാസമുദ്ര ഭാഗത്തെ ദ്വീപ് നിര്‍ണ്ണായക സാന്നിദ്ധ്യമാവുകയാണ്.

അതേസമയം ചൈനയ്‌ക്കെതിരെ ഇന്ത്യയുമൊത്തുള്ള നീക്കത്തിന് ശ്രീലങ്ക തടസ്സമാകാതിരിക്കുക എന്നതാണ് പ്രതിരോധരംഗത്ത് അമേരിക്കയുടെ മറ്റൊരു സുപ്രധാന നീക്കം. കൂടാതെ അറേബ്യന്‍ മേഖലയില്‍ നിന്നും വാണിജ്യപരമായ കപ്പല്‍ നീക്കം ശ്രീലങ്കവഴി പെസഫിക്കിലേക്ക് എത്തിക്കുന്ന ശൃഖലയും അമേരിക്ക ശക്തമാക്കാനൊരുങ്ങുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button