KeralaLatest NewsNews

ന്യൂസ് അവറില്‍ സംഭവിയ്ക്കാന്‍ പാടില്ലാത്തത് സംഭവിച്ചു : അശ്ലീല പദങ്ങളും തെറിയും…എങ്ങനെ പെരുമാറണമെന്നറിയാത്ത സംസ്‌കാരശൂന്യരെ ദയവ് ചെയ്ത് സിപിഎം പറഞ്ഞുവിടരുത് …. വീണ്ടും സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ഏഷ്യാനെറ്റിലെ വിനു ജോണ്‍

തിരുവനന്തപുരം: ചാനല്‍ ചര്‍ച്ചകളില്‍ സിപിഎം പ്രതിനിധികളുടെ തെറിവിളി, ഇതുപോലുള്ള ഒരു പൊതുവേദിയില്‍ എങ്ങനെ പെരുമാറണമെന്നറിയാത്ത സംസ്‌കാരശൂന്യരെ ദയവ് ചെയ്ത് സിപിഎം പറഞ്ഞുവിടരുത് …. വീണ്ടും സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ഏഷ്യാനെറ്റിലെ വിനു ജോണ്‍.
ചര്‍ച്ചയ്ക്കിടെ സിപിഎം പ്രതിനിധി മോശം പദപ്രയോഗം നടത്തിയതില്‍ പ്രേക്ഷകരോട് ക്ഷമാപണവുമായി ഏഷ്യാനെറ്റ് ന്യൂസ് എത്തിയിരുന്നു. ബുധനാഴ്ചയിലെ ന്യൂസ്അവര്‍ ചര്‍ച്ചയ്ക്കിടെയായിരുന്നു ഫേസ്ബുക്ക് പോസ്റ്റ് വായിക്കുന്നു എന്ന വ്യാജേന സിപിഎം പ്രതിനിധി മോശം പദപ്രയോഗം നടത്തിയതെന്നും, രണ്ടാമത്തെ പദം വായിക്കാന്‍ ഒരുങ്ങിയപ്പോള്‍ ഇടപെടുകയും പ്രക്ഷകരോട് മാപ്പ് പറയുകയും ചെയ്തിരുന്നുവെന്നും ഏഷ്യാനെറ്റ് ന്യൂസ് കോര്‍ഡിനേറ്റിങ് എഡിറ്റര്‍ വിനു വി. ജോണ്‍ പറഞ്ഞു.

Read Also : തത്സമയ ചാനല്‍ ചര്‍ച്ചകളില്‍ ഇടത് നേതാക്കള്‍ പച്ചത്തെറി വിളിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തം : മാതൃഭൂമി ചാനലില്‍ വേണു ബാലകൃഷ്ണന്‍ നയിച്ച പ്രൈംടൈം ചര്‍ച്ച സഭ്യതയുടെ എല്ലാ അതിര്‍ വരമ്പുകളും ലംഘിച്ചെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി

ന്യൂസ് അവറില്‍ സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിച്ചു, അതിന് പ്രേക്ഷകരോട് അപ്പോള്‍ തന്നെ മാപ്പ് പറയുകയും ചെയ്തിരുന്നു. എന്നാല്‍ അതിന് ശേഷം ഒരുപാട് ആളുകള്‍ വിളിച്ചും, നേരിട്ട് ഓഫീസിലെത്തിയും സിപിഎം പ്രതിനിധി ചര്‍ച്ചയില്‍ ഒരു ഫേസ്ബുക്ക് പോസ്റ്റ് വായിക്കുന്നു എന്ന വ്യാജേന ഉപയോഗിച്ച അശ്ലീല പദങ്ങളെ കുറിച്ച് പരാതി പറഞ്ഞുവെന്നും വിശദീകരണത്തില്‍ പറയുന്നു. ഈ മാപ്പു പറച്ചിലാണ് പുതിയ ചര്‍ച്ചകളിലേക്ക് എത്തിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button