Latest NewsNewsEntertainment

എന്റെ ആരാധ്യ പുരുഷൻ സവർക്കർ മാത്രം; ‘ഞാന്‍ സവര്‍ക്കറെ ആരാധിക്കുന്നു, അദ്ദേഹത്തെപ്പോലെ ജയിലില്‍ പോകാനായി കാത്തിരിക്കുകയാണ്’; നടി കങ്കണ; വാക്കുകൾ ആഘോഷമാക്കി ആരാധകർ

ആരാധനാപാത്രങ്ങള്‍ കടന്നുപോയ അതേ ദുഃഖത്തിലൂടെ കടന്നുപോകാന്‍ എനിക്കാവും

ഇനി ജയിലിലേക്ക് പോകാന്‍ താന്‍ കാത്തിരിക്കുകയാണെന്ന് നടി കങ്കണ റണാവത്ത്. വെറുപ്പ് പരത്തിയെന്ന് ആരോപിച്ച്‌ മുംബൈ കോടതി കങ്കണയ്‌ക്കെതിരെ കേസെടുത്തതിന് പിന്നാലെയാണ് താരത്തിന്റെ പ്രതികരണം, അതിനൊപ്പം നിശബ്ദത പാലിക്കുന്നതിന് നടന്‍ ആമിര്‍ ഖാനെതിരെ വിമര്‍ശനം ഉന്നയിക്കാനും മറന്നില്ല, ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം നടി രേഖപ്പെടുത്തിയത്.

വീര സവര്‍ക്കര്‍, നേതാ ബോസ്, ത്സാന്‍സി റാണി എന്നിവരെപ്പോലുള്ളവരെയാണ് ഞാന്‍ ആരാധിക്കുന്നത്. ഇന്ന് ഗവണ്‍മെന്റ് എന്നെ ജയിലില്‍ അടയ്ക്കാന്‍ ശ്രമങ്ങള്‍ നടത്തുകയാണ് എന്നെനിക്കറിയാം.

ഇത്എന്റെ തെരഞ്ഞെടുപ്പില്‍ എനിക്ക് ആത്മവിശ്വാസം നല്‍കുന്നു. ജയിലിലേക്ക് പോകാനായുള്ള കാത്തിരിപ്പിലാണ്. അതിലൂടെ എന്റെ ആരാധനാപാത്രങ്ങള്‍ കടന്നുപോയ അതേ ദുഃഖത്തിലൂടെ കടന്നുപോകാന്‍ എനിക്കാവും. ഇത് എന്റെ ജീവിതത്തിന് അര്‍ത്ഥം നല്‍കും ജയ് ഹിന്ദ്- കങ്കണ കുറിപ്പിലൂടെ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button